ലുക്കിൽ ടെൻഷനടിക്കേണ്ട !! വീഡിയോ കോളിൽ ഗ്ലാമറാകാൻ ഫീച്ചറുമായി ഗൂഗിൾ മീറ്റ്

MARCH 16, 2024, 1:45 PM

വർക് ഫ്രം ഹോമും ഓൺലൈൻ ക്ലാസുമൊക്കെ  സർവസാധാരണമായതോടെ വീഡിയോ കോളുകളുടെ പ്രസക്തിയേറി വരികയാണ്. അതുകൊണ്ട് തന്നെ ടെക് ലോകത്ത് മൈക്രോസോഫ്റ്റ് ടീംസ്, സൂം അല്ലെങ്കിൽ ഗൂഗിൾ മീറ്റ് എന്നിവ തമ്മിൽ മത്സരവുമേറി. 

ഇപ്പോഴിതാ ഓൺലൈൻ വീഡിയോ കോൾ മീറ്റിങ്ങുകളിൽ കൂടുതൽ ആത്മവിശ്വാസമുണ്ടാക്കുന്നതിന് പുതിയ ഫീച്ചർ പരിചയപ്പെടുത്തിയിരിക്കുകയാണ് ഗൂഗിൾ മീറ്റ്. 'പോർട്രെയ്റ്റ് ടച്ച് അപ്പ്' എന്നാണ് ഫീച്ചറിന്റെ  പേര്.

നേരത്തെ മൊബൈലുകളിൽ മാത്രമായിരുന്നുവെങ്കിൽ ഇപ്പോൾ ഗൂഗിൾ മീറ്റിന്റെ വെബ് വേർഷനിലും ഈ സൗകര്യം ലഭ്യമാണ്. ആഗ്രഹിക്കുന്ന ലുക്ക് ഉണ്ടാക്കിയെടുക്കുന്നതിന് പ്രധാനമായും രണ്ട് ഓപ്ഷനുകളാണ് പോർട്രെയ്റ്റ് ടച്ച് അപ്പ് നൽകുന്നത്. 'സ്മൂത്തിങ്' ആണ് തിരഞ്ഞെടുക്കുന്നതെങ്കിൽ മുഖത്തിന്റെ ഘടനയിൽ കൂടുതൽ ശ്രദ്ധേയമായ മാറ്റം കൊണ്ടുവരും.

vachakam
vachakam
vachakam

പ്രവർത്തിക്കുന്നത് എങ്ങനെ?

  1. ഗൂഗിൾ മീറ്റിൽ കയറിയശേഷം സെൽഫ് വ്യൂ വിൻഡോയുടെ ചുവടെയുള്ള മൂന്ന് ഡോട്ടുകളിൽ ക്ലിക്കുചെയ്യുക.
  2. 'ഇഫക്റ്റുകൾ' തിരഞ്ഞെടുക്കുക
  3. തുടർന്ന് 'അപ്പിയറൻസ്' ടാബിലേക്ക് നാവിഗേറ്റ് ചെയ്യുക.
  4. കോളിൽ ചേരുന്നതിനുമുമ്പ് ഇഫക്‌റ്റ് കാണാൻ നിങ്ങളെ അനുവദിക്കുന്ന ഒരു തത്സമയ പ്രിവ്യൂ സഹിതം പോർട്രെയ്‌റ്റ് ടച്ച്-അപ്പ് ഓപ്ഷനിലുണ്ടാകും.

ബിസിനസ് സ്റ്റാൻഡേർഡ്, ബിസിനസ് പ്ലസ്, എൻ്റർപ്രൈസ് എസൻഷ്യൽസ്, എൻ്റർപ്രൈസ് സ്റ്റാർട്ടർ, എൻ്റർപ്രൈസ് സ്റ്റാൻഡേർഡ്, എൻ്റർപ്രൈസ് പ്ലസ്, എഡ്യൂക്കേഷൻ പ്ലസ്, ടീച്ചിംഗ് ആൻഡ് ലേണിംഗ് അപ്‌ഗ്രേഡ്, ഗൂഗിൾ വൺ, ഗൂഗിൾ വർക്സ്പേസ് എന്നിവയിലെ ഉപയോക്താക്കൾക്ക് സംവിധാനം ലഭ്യമാകും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam