എഐ ചാറ്റ്ബോട്ടായ ജെമിനിയുടെ ഫീച്ചറുകൾ അപ്ഗ്രേഡ് ചെയ്തുകൊണ്ടിരിക്കുകയാണ് ഗൂഗിൾ. കമ്പനി അതിൻ്റെ എല്ലാ സേവനങ്ങളിലേക്കും ജെമിനിയെ സമന്വയിപ്പിക്കാൻ ഒരുങ്ങുകയാണ്. ജൂൺ മാസത്തിൽ ജെമിനി ജിമെയിൽ വെബിൽ ഗൂഗിൾ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഉടൻ തന്നെ ജെമിനി ആപ്പിൽ ഫയലുകൾ അപ്‌ലോഡ് ചെയ്യാൻ നിങ്ങൾക്ക് കഴിഞ്ഞേക്കും.
'ഫയൽ അപ്‌ലോഡ്' ഫീച്ചർ ഉപയോഗിച്ച് ജെമിനി ആപ്പിനുള്ളിൽ നിങ്ങളുടെ ഫോണിൽ നിന്ന് നേരിട്ട് ഫയലുകൾ അപ്‌ലോഡ് ചെയ്യാമെന്ന് ഗൂഗിൾ ഒരു ഔദ്യോഗിക ബ്ലോഗിൽ വിശദീകരിച്ചു. പുതിയ ഫീച്ചറിലൂടെ മൊബൈൽ ഉപയോക്താക്കൾക്കായി ജെമിനി ആപ്പ് അപ്‌ഗ്രേഡുചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നും ഗൂഗിൾ കൂട്ടിച്ചേർത്തു. ഐഒഎസ്, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ‘ഫയൽ അപ്‌ലോഡ്’ ഫീച്ചർ ലഭ്യമാണ്.
'ഫയൽ അപ്‌ലോഡ്' ഫീച്ചർ തുടക്കത്തിൽ വെബ് ഉപയോക്താക്കൾക്കുള്ള ജെമിനി 1.5 പ്രോ പ്ലാറ്റ്‌ഫോമിലേക്ക് പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കും ഗൂഗിൾ ഫീച്ചർ ഉപയോഗിക്കാം. നിലവിൽ ജെമിനി അഡ്വാൻസ്ഡ് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാണ്.
നിങ്ങളുടെ ജെമിനി ആപ്പിൽ ഫയലുകൾ എങ്ങനെ അപ്‌ലോഡ് ചെയ്യാം?
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്