ആപ്പിളിന്റെ എഐ മാജിക്‌ ഉടൻ: വരുന്നത് വമ്പൻ സർപ്രൈസുകൾ 

JULY 8, 2024, 3:38 PM

തങ്ങളുടെ ഗാഡ്ജെറ്റുകൾക്ക് വേണ്ടി ആപ്പിൾ വികസിപ്പിച്ച ആർടിഫിഷ്യൽ ഇന്റലിജൻസ് സേവനമായ ആപ്പിൾ ആപ്പിൾ ഇൻ്റലിജൻസ് ജൂൺ 10ന് വേൾഡ് വൈഡ് ഡെവലപ്പേഴ്സ് കോൺഫറൻസിൽ (ഡബ്ല്യുഡബ്ല്യുഡിസി) 2024 അനാച്ഛാദനം ചെയ്തിരുന്നു.ഇതിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ആപ്പിൾ ഇപ്പോൾ പുറത്തു വിട്ടിട്ടുണ്ട്.

ഐഒഎസ് 18.4 അപ്‌ഡേറ്റിൽ ആപ്പിൾ ഇൻ്റലിജൻസ്, സ്‌മാർട്ടർ സിരി, അടക്കമുള്ള സവിശേഷതകൾ ഉൾപ്പെടും എന്നാണ് ഏറ്റവും പുതിയ വിവരം.2025 സ്പ്രിംഗ് സീസണിൽ ഇവ ഉൾക്കൊള്ളുന്ന മോഡലുകൾ വിപണിയിലേക്ക് എത്തിയേക്കും.

ഓപ്പൺഎഐയുടെ ജനപ്രിയ സംഭാഷണ ചാറ്റ്ബോട്ട് ആയ - ChatGPT- യിൽ നിന്നുള്ള ടെക്സ്റ്റ്-ജനറേഷൻ, ഫോർമാറ്റിംഗ് ടൂളുകൾ എന്നിവ പോലുള്ള ഫീച്ചറുകൾ കൊണ്ടുവരാൻ ആപ്പിൾ ഒരുങ്ങുന്നുവെന്നാണ് ടെക് വിദഗ്ധർ പറയുന്നത്.

vachakam
vachakam
vachakam

 ഐഒഎസ് 18-നൊപ്പം ആപ്പിൾ സിരിയിലേക്ക് വലിയ അപ്‌ഗ്രേഡുകൾ കൊണ്ടുവരുമെന്നും റിപ്പോർട്ട്‌ ഉണ്ട്.അവ്യക്തമായി സംസാരിക്കുന്ന വാക്യങ്ങളടക്കം ട്രാക്ക് ചെയ്യാൻ സിരിയെ വികസിപ്പിക്കുകയാണ് ഇപ്പോൾ ആപ്പിൾ.കൂടാതെ സിരിയുടെ പ്രവർത്തനം മറ്റ് നേറ്റീവ് ആപ്പിൾ ആപ്ലിക്കേഷനുകളുമായി സംയോജിപ്പിച്ചിക്കുകയും ചെയ്തിട്ടുണ്ട്.ആപ്പിളിന്റെ വിഷൻ പ്രോയിലും അടുത്ത വർഷത്തോടെ എഐ ഫീച്ചറുകൾ ലഭ്യമായി തുടങ്ങും.ഇത്‌ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ കമ്പനി തന്നെ പുറത്തു വിടുമെന്നാണ് കരുതുന്നത്


ENGLISH SUMMARY: Apple To introduce AI Features To its gadgets 

vachakam
vachakam
vachakam


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam