‘ഇനി സർവീസില്ല’; ഐഫോൺ 6 പ്ലസ് കാലഹരണപ്പെട്ട ലിസ്റ്റിൽ

APRIL 3, 2024, 9:09 AM

ഐക്കണിക് വേർഷൻ 'ഐഫോൺ 6 പ്ലസിനെ' കാലഹരണപ്പെട്ട ഉത്പന്നങ്ങളുടെ പട്ടികയിൽ പെടുത്തി ആപ്പിൾ. അതായത് ഇനി  സ്റ്റോറുകളിലൂടെയും അംഗീകൃത ദാതാക്കളിലൂടെയും ഉപകരണത്തിന് അറ്റകുറ്റപ്പണികളോ സേവനമോ നൽകില്ല.

 ഐഫോൺ 6-നൊപ്പം 2014 സെപ്റ്റംബറിൽ ലോഞ്ച് ചെയ്ത ഐഫോൺ 6 പ്ലസ്  2016 സെപ്റ്റംബറിലാണ് വില്പന  നിർത്തിവച്ചത്. ഏഴ് വർഷത്തിലേറെയായി വിതരണം നിർത്തിയ ഉൽപ്പന്നങ്ങളെയാണ് ആപ്പിൾ കാലഹരണപ്പെട്ട (obsolete ) ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത്.


vachakam
vachakam
vachakam

നേരത്തെ, ഐഫേൺ 6 പ്ലസിനെ ആപ്പിൾ വിന്റേജ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. വിതരണം നിര്‍ത്തി അഞ്ച് വര്‍ഷത്തില്‍ ഏറെയായതും എന്നാല്‍, ഏഴ് വര്‍ഷത്തില്‍ കൂടാത്തതുമായ ഉൽപ്പന്നങ്ങളെയാണ് ആപ്പിള്‍ വിന്‍റേജ് ലിസ്റ്റിൽ ഉള്‍പ്പെടുത്തുന്നത്. വിന്റേജ് ഉൽപ്പന്നങ്ങൾക്കും ആപ്പിളിൽ നിന്ന് ഒരു തരത്തിലുള്ള ഹാർഡ്‌വെയർ സർവീസും ലഭിക്കില്ല.

അതേസമയം റെഡ് ഐഫോൺ 8, 8 പ്ലസ് നിറങ്ങൾ വിൻ്റേജ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റ് ഷേഡുകൾ ഇപ്പോൾ നിലവിലുള്ളതാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam