ആപ്പിള്‍ എയര്‍പോഡുകളില്‍ ഇനി ക്യാമറയും

JULY 3, 2024, 8:54 AM

ആപ്പിൾ എയർപോഡുകൾ ജനപ്രിയവും വളരെ ചെലവേറിയതുമായ വയർലെസ് ഹെഡ്‌ഫോണുകളാണ്. അതിൻ്റെ നൂതനമായ നോയ്സ് കാൻസലേഷനും സ്പേഷ്യല്‍ ഓഡിയോ സംവിധാനവും, മികച്ച ശബ്ദ അനുഭവം എന്നിവ എയർപോഡുകളെ വേറിട്ടതാക്കുന്നു.

എയർപോഡുകളിൽ ക്യാമറകൾ സ്ഥാപിക്കാൻ ആപ്പിൾ പദ്ധതിയിടുന്നതായി ഇപ്പോൾ റിപ്പോർട്ടുകളുണ്ട്. ആപ്പിൾ അനലിസ്റ്റ് മിങ് ചി കുവോയാണ് ഇക്കാര്യം അറിയിച്ചത്. ഈ എയർപോഡുകളുടെ ഉത്പാദനം മിക്കവാറും 2026-ൽ ആരംഭിക്കുമെന്നും കുവോ പറയുന്നു.

എയർപോഡുകളിൽ ഇൻഫ്രാറെഡ് ക്യാമറ ഉണ്ടാകും. ഐഫോണിലും ഐപാഡിലും ഫെയ്‌സ് ഐഡിക്കായി നൽകിയിരിക്കുന്നതിന് സമാനമായ ക്യാമറയാണിത്.

vachakam
vachakam
vachakam

സ്പേഷ്യല്‍ ഓഡിയോ അനുഭവം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ ക്യാമറകള്‍ എയർപോഡുകളില്‍ സ്ഥാപിക്കുന്നത്. ഒപ്പം ആപ്പിളിന്റെ സ്പേഷ്യല്‍ കംപ്യൂട്ടിങ് സാങ്കേതിക വിദ്യകള്‍ക്കും ഉപകരിക്കും.

വിഷൻ പ്രോ ഹെഡ്സെറ്റുകള്‍ക്ക് സമാനമായി അന്തരീക്ഷത്തില്‍ കൈകള്‍ കൊണ്ടുള്ള ആംഗ്യങ്ങളിലൂടെ എയർപോഡുകള്‍ നിയന്ത്രിക്കാൻ ഈ ക്യാമറകളുടെ സഹായത്തോടെ സാധിക്കും. ഫോക്സ്കോമിനായിരിക്കും ആയിരിക്കും പുതിയ ഐആർക്യാമറ എയർപോഡുകളുടെ നിർമാണ ചുമതലയെന്ന് റിപ്പോർട്ടുകള്‍ പറയുന്നു.

ഇൻഫ്രാറെഡ് സംവിധാനമുള്ള എയർപോഡുകളെ കുടാതെ, സ്മാർട്ട് ഗ്ലാസുകള്‍, സ്മാർട് റിങ്ങുകള്‍, ആപ്പിള്‍ വാച്ചിന്റെ പുതിയ പതിപ്പുകള്‍ എന്നിവയും ആപ്പിളിന്റെ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam