ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാൾ ടീം പരിശീലകനാകാൻ സ്‌പെയ്‌നിന്റെയും ബാഴ്‌സലോണയുടെയും ഇതിഹാസതാരമായ സാവി ഹെർണാണ്ടസിന്റെ പേരിൽ ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന് ഇമെയിൽ വഴി അപേക്ഷ അയച്ചത് താനാണെന്ന് അവകാശവാദവുമായി തമിഴ്‌നാട്ടിലെ വെല്ലൂർ ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജി വിദ്യാർത്ഥി. രസത്തിന് വേണ്ടി ചാറ്റ് ജി.പി.ടി ഉപയോഗിച്ചാണിത് ചെയ്തതെന്നും 19കാരനായ വിദ്യാർത്ഥി പറഞ്ഞു.
സാവിയുടെയും പെപ് ഗ്വാർഡിയോളയുടേയും പേരിൽ ലഭിച്ച അപേക്ഷകൾ വ്യാജമാണെന്ന് കഴിഞ്ഞദിവസം എ.ഐ.എഫ്.എഫ് വ്യക്തമാക്കിയിരുന്നു.
സാവിയുടെ പേരിൽ വ്യാജ ഇമെയിൽ ഐഡി ഉണ്ടാക്കിയശേഷം ചാറ്റ് ജി.പി.ടിയോട് സാവി അപേക്ഷിക്കുന്നതുപോലെ ഇമെയിൽ സന്ദേശം തയ്യാറാക്കാൻ ആവശ്യപ്പെടുകയും അത് എ.ഐ.എഫ്.എഫിന് അയച്ചുകൊടുക്കുകയുമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
