വേൾഡ് സെന്റോസ (സിംഗപ്പൂർ): ലോക ചെസ് ചാമ്പ്യൻഷിപ്പിലെ അഞ്ചാം മത്സരവും സമനിലയിൽ അവസാനിച്ചു. 40-ാം നീക്കത്തിന് ശേഷമാണ് ഇന്ത്യൻ സെൻസേഷൻ ഡി. ഗുകേഷും നിലവിലെ ചാമ്പ്യനും ചൈനീസ് ഗ്രാൻഡ് മാസ്റ്ററുമായ ഡിംഗ് ലിറനും സമനിലയ്ക്ക് കൈകൊടുത്തത്. ഇതോടെ ഇരുവർക്കും 2.5 പോയിന്റ് വീതമായി. ചാമ്പ്യനാകാൻ വേണ്ട 7.5 പോയിന്റിലേക്ക് ഇനി ഇരുവർക്കും 5 പോയിന്റിന്റെ ദൂരം.
വെള്ളിയാഴ്ച നടന്ന നാലാം മത്സരവും സമനിലയിൽ അവസാനിച്ചിരുന്നു. ആറാം ഗെയിം ഇന്ന് നടക്കും. ഇന്നലെ വെള്ളക്കരുക്കളുമായി തുടങ്ങിയ ഗുകേഷിന് എന്നാൽ അതിന്റെ ആനുകൂല്യം നേടാനായില്ല.
ഇടയ്ക്ക് ഗുകേഷിന്റെ ഭാഗത്തു നിന്നുണ്ടായ പിഴവിൽ ലിറൻ ആധിപത്യം സ്ഥാപിക്കുമെന്ന് കരുതിയെങ്കിലും സമ്മർദ്ദത്തിൽ വീണു പോകാതെ ശാന്തമായി മുന്നോട്ട് പോയ ഗുകേഷ് സമില ഉറപ്പിക്കുകയായിരുന്നു.
ഒരു ഘട്ടത്തിൽ ഡിംഗ് ലിറന് അനുകൂലമായിരുന്ന ലോക ചെസ് ചാമ്പ്യൻഷിപ്പിലെ അഞ്ചാം ഗെയിം സമനിലയിലായത് ഡി.ഗുകേഷിന്റെ ബ്രില്ല്യൻസ് കൊണ്ടാണ്. തോൽവിയിൽ നിന്ന് ഗുകേഷ് തന്ത്രപരമായി രക്ഷപ്പെടുകയായിരുന്നു. പ്രഞ്ച് ഡിപ് ഡിഫൻസിൽ എക്‌സ്‌ചേയ്ഞ്ച് വേരിയേഷനാണ് ഇരുവരും തമ്മിൽ കളിച്ചത്.
ഒമ്പതാം നീക്കത്തിൽ ഇരുവരും ക്വീനുകൾ പരസ്പരം വെട്ടി മാറ്റി. മിഡിൽ ഗെയിമിൽ ഗുകേഷിന് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാൽ 40-ാം നീക്കത്തിൽ ത്രീഫോൾഡ് റെപ്പറ്റീഷൻ കളിച്ചാണ് ഗുകേഷ് മത്സരം സമനിലയിലാക്കിയത്. അത് നല്ല തന്ത്രപരമായ നീക്കമായിരുന്നു.
ഗുകേഷിന്റെ 22-ാം നീക്കം അബദ്ധമായി. 22-ാം നീക്കത്തിൽ ഗുകേഷ് എൻ ഇ5 കളിച്ചു. ബിഷപ്പ് കൊണ്ട് നൈറ്റിനെ എടുത്തു. റൂക്ക് കൊണ്ട് വെട്ടുന്നതിന് പകരം പോൺ കൊണ്ട് വെട്ടി. ഇതോടെ പൊസിഷൻ ലിറന് അകൂലമായി. എന്നാൽ പതറാതെ പൊരുതിയ ഗുകേഷ് ത്രീഫോൾഡ് റെപ്പറ്റീഷൻ കളിച്ച് ഗെയിം സമനിലയിലാക്കുകയായിരുന്നു. ഇന്ന് കറുത്ത കരുക്കളുമായാണ് ഗുകേഷ് കളിക്കുക. ലിറനാണ് വെള്ളക്കരുക്കൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്