പാരീസിൽ നടക്കുന്ന ബിഡബ്ല്യുഎഫ് ലോക ചാമ്പ്യൻഷിപ്പില്‍ പിവി സിന്ധു രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. ബൾഗേറിയയുടെ കലോയാന നൽബന്‍റോവയുടെ വെല്ലുവിളി മറികടന്നാണ് താരത്തിന്‍റെ നേട്ടം. വനിതാ സിംഗിൾസിൽ ബാഡ്‌മിന്‍റണ്‍ റാങ്കിംഗിൽ 15-ാം സ്ഥാനത്തുള്ള സിന്ധു, ലോക 69-ാം നമ്പർ താരം നൽബന്‍റോവയെ 39 മിനിറ്റിൽ 23-21, 21-6 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.
ഈ സീസണിൽ ഫോമിനായി ഏറെ കഷ്ടപ്പെടുന്ന പിവി സിന്ധു , 19 വയസ്സുള്ള തന്‍റെ എതിരാളിക്കെതിരെ പതുക്കെയാണ് തുടങ്ങിയത്. ആദ്യ ഇടവേളയിൽ നാല് പോയിന്‍റ് പിന്നിലായെങ്കിലും പിന്നാലെ സിന്ധു മികച്ച പ്രകടനം കാഴ്ചവച്ചു. രണ്ടുതവണ ജൂനിയർ യൂറോപ്യൻ ചാമ്പ്യനും 2024 പാരീസ് ഒളിമ്പ്യനുമായ നൽബന്റോവ സമ്മർദ്ദത്തിന് മുന്നിൽ തളർന്നില്ല, അവസാനം വരെ സിന്ധുവിനോട് പൊരുതിയാണ് വീണത്.
സ്‌കോർ: 23–21, രണ്ടാം റൗണ്ടിൽ സിന്ധു ഹോങ്കോങ്ങിന്‍റെ സലോണി സമീർഭായ് മേത്തയെയോ മലേഷ്യയുടെ കറുപ്പതേവൻ ലെത്ഷാനയെയോ നേരിടും. 2019 ലെ മുൻ ബാഡ്‌മിന്‍റണ്‍ ലോക ചാമ്പ്യനായ സിന്ധു, ആഗോള ഷോപീസിൽ നിന്നുള്ള തന്‍റെ ആറാമത്തെ മെഡൽ തേടിയാണ് നീങ്ങുന്നത്. 2013 ലും 2014 ലും തുടർച്ചയായി വെങ്കല മെഡലുകൾ നേടിയ 2017 ലും 2018 ലും തുടർച്ചയായി രണ്ടാം സ്ഥാനങ്ങൾ നേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്