വനിതാ പ്രീമിയർ ലീഗ്: മുംബൈ ഇന്ത്യൻസിനെ തകർത്ത് ഗുജറാത്ത് ജയന്റ്‌സ് എലിമിനേറ്ററിൽ

JANUARY 31, 2026, 2:56 AM

വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് ഗുജറാത്ത് ജയന്റ്‌സ്. ആവേശകരമായ മത്സരത്തിൽ 11 റൺസിന്റെ ജയം സ്വന്തമാക്കിയ ഗുജറാത്ത് എലിമിനേറ്ററിൽ കടന്നു. സ്‌കോർ: ഗുജറാത്ത് 167/4 മുംബൈ 156/7.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നാല് വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് നേടി. ക്യാപ്ടൻ ആഷ്‌ലി ഗാർഡ്‌നർ (46 ), ജോർജിയ (44 ), അനുഷ്‌ക (33 ) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. 168 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ മുംബൈയുടെ മറുപടി ഏഴ് വിക്കറ്റ് നഷ്ടത്തിൽ 156 റൺസിൽ അവസാനിച്ചു.

82 റൺസ്‌നേടിയ ഹർമൻപ്രീത് പൊരുതി നോക്കിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല. ഹർമൻപ്രീതിന് പുറമെ മലയാളി താരം സജ്‌ന സജീവൻ (26), അമേലിയ കെർ (20) എന്നിവർ മാത്രമാണ് മുംബൈയ്ക്കായി ഭേദപ്പെട്ട പ്രകടനം നടത്തിയത്.

vachakam
vachakam
vachakam

പരാജയപ്പെട്ടെങ്കിലും എലിമിനേറ്ററിൽ കടക്കാൻ മുംബൈയ്ക്ക് ഒരവസരം കൂടിയുണ്ട്. ശനിയാഴ്ച നടക്കുന്ന ഡൽഹി ക്യാപിറ്റൽസ്  യുപി വാരിയേഴ്‌സ് പോരാട്ടത്തിൽ യുപി ജയിച്ചാൽ മുംബൈയ്ക്ക് എലിമിനേറ്ററിൽ കടക്കാം. ഡൽഹി ജയിച്ചാൽ അവർ എലിമിനേറ്ററിൽ കടക്കും.

റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു ഫൈനലിൽ പ്രവേശിച്ചിരുന്നു. എലിമിനേറ്ററിൽ വിജയിക്കുന്നവരായിക്കും ഫൈനലിൽ ആർസിബിയുടെ എതിരാളികൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam