റോജർ ബിന്നിയുടെ പിൻഗാമിയായി ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെ ബിസിസിഐ പ്രസിഡന്റാക്കുമെന്ന് റിപ്പോർട്ടുകൾ. റോജർ ബിന്നി സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് വൈസ് പ്രസിഡന്റ് രാജീവ് ശുക്ല ചുമതലയേറ്റു.
എന്നിരുന്നാലും, ഈ മാസം അവസാനം നടക്കുന്ന ബിസിസിഐയുടെ വാർഷിക പൊതുയോഗത്തിന് മുമ്പ് സച്ചിനെ പ്രസിഡന്റാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ദൈനിക് ജാഗരൺ റിപ്പോർട്ട് ചെയ്യുന്നു.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ, ഐപിഎൽ ചെയർമാൻ എന്നീ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വാർഷിക ജനറൽ ബോഡി യോഗത്തിൽ നടക്കും.
തിരഞ്ഞെടുപ്പിന് മുമ്പ്, എല്ലാവർക്കും സ്വീകാര്യനായ സച്ചിനെക്കുറിച്ച് ഒരു സമവായം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇന്ത്യൻ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനിടെ ഇതുസംബന്ധിച്ച് സച്ചുമായി അനൗപചാരിക ചർച്ചകൾ നടന്നതായും റിപ്പോർട്ടുണ്ട്. എന്നിരുന്നാലും, സച്ചിന്റെ നിലപാട് വ്യക്തമല്ല.
കായിക സംഘടനകളുടെ നേതൃത്വത്തില്‍ മുന്‍ താരങ്ങളെ കൊണ്ടുവരുന്നതിനെ കേന്ദ്രം അനുകൂലിക്കുന്ന നിലപാടാണുള്ളത്. പി.ടി. ഉഷയെ ഇന്ത്യൻ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റാക്കി നിയമിച്ചതും ഇതിന്റെ ഭാഗമായാണ്. മുന്‍ താരങ്ങള്‍ നേതൃത്വം കൊടുക്കുന്നത് സംഘടനകളുടെ വിശ്വാസ്യത വര്‍ധിപ്പിക്കുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
ഗുസ്തി അസോസിയേഷന്‍ പ്രസിഡന്‍റായിരുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍സിംഗിനെതിരെ ഉയര്‍ന്ന വിവാദങ്ങളെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന് നേരിട്ട തിരിച്ചടിക്ക് പിന്നാലെ, സച്ചിനെപ്പോലെ ആദരണീയനായ വ്യക്തിത്വം ബിസിസിഐയെ നയിക്കുന്നത് പ്രതിച്ഛായ ഉയര്‍ത്തുമെന്നും ബിസിസിഐ വിലയിരുത്തുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്