ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സി അമേരിക്കൻ മേജർ ലീഗ് സോക്കർ (MLS) വിട്ട് യൂറോപ്പിലേക്ക് മടങ്ങുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. മുൻ ബാഴ്‌സലോണ സഹതാരവും ഇപ്പോൾ ഇറ്റാലിയൻ ക്ലബ്ബായ കോമോയുടെ മാനേജരുമായ സെസ്‌ക് ഫാബ്രിഗസാണ് ഈ ചർച്ചകൾക്ക് തുടക്കമിട്ടത്.
സെസ്‌ക് ഫാബ്രിഗസിനെ സന്ദർശിക്കാനെത്തിയ മെസ്സിയുടെ ചിത്രം പുറത്തുവന്നതോടെയാണ് അഭ്യൂഹങ്ങൾ ആരംഭിച്ചത്. ഫാബ്രിഗസിന്റെ ടീമായ കോമോയിലേക്ക് മെസ്സി ചേക്കേറാൻ സാധ്യതയുണ്ടെന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ. എന്നാൽ, ഈ കൂടിക്കാഴ്ച വ്യക്തിപരമായ കാര്യങ്ങൾക്കായിരുന്നുവെന്ന് ഫാബ്രിഗസ് വ്യക്തമാക്കി. എങ്കിലും, 'ഒരിക്കലും ഇല്ലെന്ന് പറയരുത്' എന്ന അദ്ദേഹത്തിന്റെ വാക്കുകൾ അഭ്യൂഹങ്ങൾക്ക് കൂടുതൽ ശക്തി പകർന്നു.
2026ലെ ലോകകപ്പിന് മുന്നോടിയായി മികച്ച കളിമികവ് നിലനിർത്തുന്നതിനായി മെസ്സി യൂറോപ്പിലേക്ക് മടങ്ങിയേക്കാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, എം.എൽ.എസ് വിടുന്നതിനെക്കുറിച്ച് മെസ്സി ഇതുവരെ സൂചനകളൊന്നും നൽകിയിട്ടില്ല. ഈ സീസണിൽ 16 മത്സരങ്ങളിൽ നിന്ന് 15 ഗോളുകളും 6 അസിസ്റ്റുകളും നേടി മികച്ച ഫോമിലാണ് മെസ്സി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്