തുടർച്ചയായി രണ്ട് ഏകദിനത്തിൽ ഡക്കായി മടങ്ങിയതിന് പിന്നാലെ മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി വിരമിക്കുമെന്ന് സൂചന. ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിലും റണ്ണൊന്നുമെടുക്കാതെ പുറത്തായ താരം കാണികൾക്കു നേരേ ഗ്ലൗസ് ഉയർത്തി അഭിവാദ്യം ചെയ്താണ് മടങ്ങിയത്.
ഇതോടെ അന്താരാഷ്ട്ര കരിയറിൽ നിന്നുള്ള സൂപ്പർ താരത്തിന്റെ വിടവാങ്ങലാണെന്ന അഭ്യൂഹങ്ങൾ ശക്തമായി. ആദ്യ ഏകദിനത്തിൽ എട്ടു പന്തു നേരിട്ട കോഹ്‍ലി, രണ്ടാം ഏകദിനത്തിൽ നാലു പന്തു മാത്രമാണ് നേരിട്ടത്.
ആദ്യ ഏകദിനത്തിൽ എട്ടു പന്തുകൾ നേരിട്ട് മിച്ചൽ സ്റ്റാർക്കിന് മുന്നിൽ വീണ കോഹ്‍ലി, രണ്ടാം ഏകദിനത്തിൽ നാലു പന്തുകൾ നേരിട്ട് സേവ്യർ ബാർട്ട്ലെറ്റിന്റെ പന്തിലാണ് പുറത്തായത്. കോഹ്‍ലിയുടെ മനോഹര ഇന്നിങ്സ് സ്വപ്നം കണ്ടെത്തിയ ആരാധകർ ഇതോടെ നിരാശരായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്