ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും ദൈർഘ്യമേറിയ ക്ലീൻ ഷീറ്റുമായി ഉനായ് സിമോൺ

JULY 5, 2026, 6:08 AM

ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ക്ലീൻ ഷീറ്റ് സ്വന്തം പേരിൽ കുറിച്ച് സ്‌പെയിൻ ഗോൾകീപ്പർ ഉനായ് സിമോൺ.

2026 ലോകകപ്പിൽ തുടർച്ചയായി 519 മിനിറ്റ് ഒരു ഗോൾ പോലും വഴങ്ങാതെയാണ്  28കാരനായ സിമോൺ പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചത്. ഇതോടെ 1990 ലോകകപ്പിൽ ഇറ്റാലിയൻ ഇതിഹാസ ഗോൾകീപ്പർ വാൾട്ടർ സെംഗ സ്ഥാപിച്ചിരുന്ന 517 മിനിറ്റിന്റെ റെക്കോർഡാണ് അദ്ദേഹം മറികടന്നത്. ഓസ്ട്രിയയെ 3-0ന് തോൽപ്പിച്ച മത്സരത്തിനിടെയാണ് സിമോൺ ഈ ചരിത്രനേട്ടത്തിലെത്തിയത്.

2026 ഫിഫ ലോകകപ്പിൽ ഇതുവരെ ഒരു ഗോൾ പോലും വഴങ്ങാത്ത ടീമുകളായി സ്‌പെയിനും മെക്‌സിക്കോയും തുടരുകയാണ്. സിമോൺ കളിച്ച എല്ലാ മത്സരങ്ങളിലും ക്ലീൻ ഷീറ്റ് നിലനിർത്തിയതോടെ ടൂർണമെന്റിലെ ഏറ്റവും കരുത്തുറ്റ പ്രതിരോധനിരയുള്ള ടീമുകളിലൊന്നാണ് സ്‌പെയിൻ.

vachakam
vachakam
vachakam

ഈ റെക്കോർഡ് സ്പാനിഷ് ദേശീയ ടീമിന്റെ മികച്ച അപരാജിത കുതിപ്പിനിടെയാണ് വന്നത്. നിലവിൽ സ്‌പെയിൻ തുടർച്ചയായ 35 മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറുകയാണ്. ഈ കാലയളവിൽ അവരുടെ ഏക തിരിച്ചടി 2025 യുവേഫ നേഷൻസ് ലീഗ് ഫൈനലിലായിരുന്നു. പോർച്ചുഗലിനെതിരെ നിശ്ചിത സമയത്തും അധികസമയത്തും സമനില പാലിച്ച ശേഷം പെനാൽറ്റി ഷൂട്ടൗട്ടിലാണ് സ്‌പെയിൻ പരാജയപ്പെട്ടത്.

''അവനെക്കുറിച്ച് എനിക്ക് അതിയായ അഭിമാനമുണ്ട്. അവൻ എന്റെ കുടുംബത്തിലെ ഒരംഗമാണെന്ന തോന്നലാണ് എനിക്ക്. അവന്റെ നേട്ടത്തിൽ ഞാൻ അതീവ സന്തോഷവാനാണ്'' സിമോണിന്റെ നേട്ടത്തെ പ്രശംസിച്ച് സ്‌പെയിൻ പരിശീലകൻ ലൂയിസ് ഡി ലാ ഫുവെന്റെ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam