കോഴിക്കോട്: നഗരത്തിലെ പ്രമുഖ ഹോട്ടല്‍ മുറിയില്‍ അറബ് വനിതയെ മരിച്ച നിലയില്‍ കണ്ടെത്തി. റാസല്‍ഖൈമ സ്വദേശിനിയായ സൈനബ് അലി ജുമാ മുഹമ്മദ് അല്‍ മര്‍സൂക്കി ആണ് മരിച്ചത്. കോഴിക്കോട് ജാഫര്‍ഖാന്‍ കോളനി റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിലാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ സംഭവം നടന്നത്.
കുടുംബസമേതം വിനോദസഞ്ചാരത്തിനായി കേരളത്തില്‍ എത്തിയതായിരുന്നു യുവതിയെന്നാണ് പ്രാഥമിക വിവരങ്ങള്‍ വ്യക്തമാക്കുന്നത്. വിവരമറിഞ്ഞതിനെ തുടര്‍ന്ന് നടക്കാവ് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ ആരംഭിച്ചു. മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും മരണ കാരണം വ്യക്തമാകാന്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ആവശ്യമാണെന്നും പൊലീസ് അറിയിച്ചു.
സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
