യുവേഫ ചാമ്പ്യൻസ് ലീഗ്: മാഞ്ചസ്റ്റർ സിറ്റിയും ബാഴ്‌സയും ജയിച്ചുതുടങ്ങി

SEPTEMBER 20, 2025, 5:02 AM

ലണ്ടൻ : പുതിയ സീസൺ യുവേഫ ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരങ്ങളിൽ വിജയം നേടി മുൻ ചാമ്പ്യന്മാരായ സ്പാനിഷ് ക്‌ളബ് ബാഴ്‌സലോണയും ഇംഗ്‌ളീഷ് ക്‌ളബ് മാഞ്ചസ്റ്റർ സിറ്റിയും. ബാഴ്‌സലോണ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് ഇംഗ്‌ളീഷ് ക്‌ളബ് ന്യൂകാസിൽ യുണൈറ്റഡിനെ തോൽപ്പിച്ചപ്പോൾ മാഞ്ചസ്റ്റർ സിറ്റി മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് ഇറ്റാലിയൻ ക്‌ളബ് നാപ്പോളിയെ തുരത്തി.

മാർക്കസ് റാഷ്‌ഫോഡ് നേടിയ ഇരട്ട ഗോളുകൾക്കാണ് ബാഴ്‌സലോണ ന്യൂകാസിലിനെ കീഴടക്കിയത്. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 58,67 മിനിട്ടുകളിലായിരുന്നു റാഷ്‌ഫോഡിന്റെ ഗോളുകൾ. 90 -ാം മിനിട്ടിൽ അന്തോണി ഗോർഡനാണ് ന്യൂകാസിലിന്റെ ആശ്വാസഗോൾ നേടിയത്. 56-ാം മിനിട്ടിൽ എർലിംഗ് ഹാലാൻഡും 65-ാം മിനിട്ടിൽ ജെറമി ഡോക്കുവും നേടിയ ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി നാപ്പോളിയെ മറികടന്നത്. 21-ാം മിനിട്ടിൽ ജിയോവന്നി ഡി ലോറെസോ ചുവപ്പുകാർഡ് കണ്ട് പുറത്തായശേഷം 10 പേരുമായാണ് നാപ്പോളി കളിച്ചത്.

കഴിഞ്ഞരാത്രി നടന്ന മറ്റ് മത്സരങ്ങളിൽ എയ്ട്രാൻക്ട് ഫ്രാങ്ക്ഫർട്ട് ഒന്നിനെതിരെ അഞ്ചുഗോളുകൾക്ക് തുർക്കി ക്‌ളബ് ഗലറ്റസറിയെ തോൽപ്പിച്ചു. ക്‌ളബ് ബ്രൂഗെ 4-1ന് ഫ്രഞ്ച് ക്‌ളബ് എ.എസ് മൊണാക്കോയേയും സ്‌പോർടിംഗ് ലിസ്ബൺ 4-1ന് കൈരാതിനെയും തോൽപ്പിച്ചു. കോപ്പഹേഗനും ബയേർ ലെവർകൂസനും 2-2ന് സമനിലയിൽ പിരിഞ്ഞു.

vachakam
vachakam
vachakam

മത്സരഫലങ്ങൾ

മാഞ്ചസ്റ്റർ സിറ്റി 2 നാപ്പോളി 0
ബാഴ്‌സലോണ 2 ന്യൂകാസിൽ 1
ഫ്രാങ്ക്ഫർട്ട് 5 ഗലറ്റസറി 1
ക്‌ളബ് ബ്രൂഗെ 4 മൊണാക്കോ 1
ലെവർകൂസൻ 2 കോപ്പൻ ഹേഗൻ 2

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam