ഏഷ്യകപ്പ് ക്രിക്കറ്റിൽ യുഎഇയ്ക്ക് തകർപ്പൻ ജയം. ഒമാനെതിരെ 42 റൺസിനാണ് യുഎഇയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത യുഎഇ നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തു.
എന്നാൽ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാന് 18.4 ഓവറിൽ 130 റൺസെടുക്കാനേ സാധിച്ചുള്ളൂ.
യുഎഇയുടെ വിജയത്തിൽ അലിഷാൻ ഷറഫുവും മുഹമ്മദ് വസീമും നിർണായക പങ്കുവഹിച്ചു. ഇരുവരും അർധ സെഞ്ച്വറി നേടി. 38 പന്തുകളിൽ നിന്ന് ഏഴ് ഫോറുകളുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെ 51 റൺസെടുത്ത മലയാളി താരമായ ഷറഫു, 54 പന്തുകളിൽ നിന്ന് ആറ് ഫോറുകളും മൂന്ന് സിക്‌സറുമടക്കം 69 റൺസ് നേടിയ വസീമിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കി. അലിഷാൻ ഷറഫു കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
ഒമാന് വേണ്ടി ജതീന്ദർ സിങ് (20), ആര്യൻ ബിഷ്ത് (24), വിനായക് ശുക്ല (20) എന്നിവർക്ക് മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞത്. യുഎഇക്ക് വേണ്ടി ബൗളിങ്ങിൽ ജുനൈദ് സിദ്ദിഖ് നാലോവറിൽ 23 റൺസ് മാത്രം വഴങ്ങി നിർണായക വിക്കറ്റുകൾ വീഴ്ത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്