മാഞ്ചസ്റ്റർ സിറ്റിയെ രണ്ട് ഗോളിന് തകർത്ത് ടോട്ടൻഹാം. ഇത്തിഹാദ് സ്‌റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ 35-ാം മിനിറ്റിൽ ബ്രെനൻ ജോൺസൺ നേടിയ ഗോളിലൂടെ ടോട്ടൻഹാം ലീഡെടുത്തു.
ആദ്യ പകുതിയുടെ അധിക സമയത്ത് സിറ്റി ഗോൾകീപ്പർ ജെയിംസ് ട്രാഫോർഡിന്റെ പിഴവ് മുതലെടുത്ത ജാവോ പലിഞ്ഞ ടോട്ടനത്തിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. ആദ്യ പകുതിയിൽ സിറ്റി ആധിപത്യം പുലർത്തിയെങ്കിലും, ഒമർ മർമൂഷ്, റയാൻ ചെർക്കി തുടങ്ങിയ താരങ്ങൾക്ക് ലഭിച്ച മികച്ച അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാനായില്ല.
രണ്ടാം പകുതിയിൽ സൂപ്പർ താരങ്ങളായ ഫിൽ ഫോഡൻ, റോഡ്രി, ജെറമി ഡോകു തുടങ്ങിയവരെ പെപ് ഗ്വാർഡിയോള കളത്തിലിറക്കിയെങ്കിലും ടോട്ടൻഹാം പ്രതിരോധിച്ച് നിന്നു. ഇത്തിഹാദിൽ ടോട്ടൻഹാം നേടുന്ന തുടർച്ചയായ രണ്ടാം വിജയമാണിത്. കഴിഞ്ഞ സീസണിൽ നാലുഗോളിന്റെ വിജയമാണ് ടോട്ടൻഹാം ഇത്തിഹാദിൽ നേടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്