ലണ്ടൻ : വിംബിൾഡൺ ടെന്നിസ് ടൂർണമെന്റിൽ മുൻനിര താരങ്ങളായ യാന്നിക്ക് സിന്നർ, നൊവാക്ക് ജോക്കോവിച്ച്, ബാർബോറ ക്രേസിക്കോവ, മാർട്ടിൻ കീസ്, അര്യാന സബലേങ്ക, കോക്കോ ഗൗഫ് തുടങ്ങിയവർ മൂന്നാം റൗണ്ടിലേക്ക് പ്രവേശിച്ചു.
രണ്ടാം റൗണ്ടിൽ പോർച്ചുഗീസ് താരം ന്യൂനോ ബോർഗസിനെ 7-6, 7-6, 6-4നാണ് ഇറ്റലിക്കാരനായ സിന്നർ തോൽപ്പിച്ചത്. ഏഴാം സീഡായി മത്സരിക്കുന്ന മുൻ ചാമ്പ്യൻ നൊവാക്ക് ഗ്രീക്ക് താരം സിസ്റ്റിപ്പാസിനെ രണ്ടാം റൗണ്ടിൽ മറികടന്നത് 6-3, 6-4, 6-2നാണ്. വനിതകളിൽ ടോപ് സീഡായ സബലേങ്ക 6-1, 7-6ന് മക്കാർട്ടിനി കെസ്‌ലറെ തോൽപ്പിച്ചാണ് മൂന്നാം റൗണ്ടിലെത്തിയത്. ഏഴാം സീഡായ കോക്കോ ഗൗഫ് 6-3, 3-6, 7-6ന് അർജന്റീനയുടെ സൊലാനേ സിയറെ രണ്ടാം റൗണ്ടിൽ തോൽപ്പിച്ചു.
2024ലെ ജേതാവായ ബാർബോറ ക്രേസിക്കോവ 4-6, 7-5, 6-4ന് ഇത്തവണത്തെ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻ മിറ ആൻഡ്രീവയെ തോൽപ്പിച്ച് മൂന്നാം റൗണ്ടിലെത്തി. കഴിഞ്ഞ വർഷത്തെ വിംബിൾഡൺ ജേതാവായ ഇഗ ഷ്വാംടെക്ക് കരോളിന പ്‌ളിസ്‌കോവയെ 6-1, 6-3ന് തോൽപ്പിച്ച് മൂന്നാം റൗണ്ടിലെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
