ഐ.പി.എൽ ഫൈനൽ പോരാട്ടത്തിനിടെ അമ്പയർ നിതിൻ മേനോന് നേരെ ഐസ് ബാഗ് എറിഞ്ഞ റോയൽ ചാലഞ്ചേഴ്‌സ് ബംഗ്‌ളൂരുവിന്റെ ഓസ്‌ട്രേലിയൻ താരം ടിം ഡേവിഡിന് കടുത്ത ശിക്ഷ.
ഐ.പി.എൽ പെരുമാറ്റച്ചട്ടത്തിലെ ലെവൽ 1 കുറ്റം ചുമത്തി താരത്തിന് ഡിമെറിറ്റ് പോയിന്റും മാച്ച് ഫീയുടെ 50 ശതമാനം പിഴയും വിധിച്ചു.
മുൻപ് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിനിടെ മോശം ആംഗ്യം കാണിച്ചതിനും ടിം ഡേവിഡിന് ഡിമെറിറ്റ് പോയിന്റ് ലഭിച്ചിരുന്നു. ഇതോടെ ഡിമെറിറ്റ് പോയിന്റുകൾ പരിധി ലംഘിച്ചതിനെ തുടർന്ന് അടുത്ത ഐ.പി.എൽ സീസണിലെ ആദ്യ മത്സരത്തിൽ താരത്തിന് കളിക്കാനാകില്ല. ക്രിക്കറ്റ് മൈതാനത്തിന് നിരക്കാത്ത പെരുമാറ്റമാണ് ഓസീസ് താരത്തിൽ നിന്നും ഉണ്ടായതെന്നാണ് മാച്ച് റഫറിയുടെ വിലയിരുത്തൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
