മെഗാസ്റ്റാറിന്റെ പിറന്നാള്‍ സമ്മാനം: ബോബി കൊല്ലി ചിത്രത്തിന് 'കാക്ക' എന്ന് പേരിട്ടു; അനശ്വര രാജനും പ്രധാന വേഷത്തില്‍

AUGUST 22, 2026, 5:19 AM

മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന 'മെഗാ 158' ചിത്രത്തിന്റെ ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവിട്ടു. ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന് 'കാക്ക' എന്നാണ് പേരിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ചിത്രത്തിന്റെ മാസ് ആക്ഷന്‍ ടൈറ്റില്‍ പോസ്റ്ററും പ്രമോഷണല്‍ ടൈറ്റില്‍ ഗ്ലിംപ്‌സും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

സാധാരണ സോഷ്യല്‍ മീഡിയയിലൂടെ മാത്രമുള്ള ഡിജിറ്റല്‍ പ്രമോഷനുകളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന രീതിയിലാണ് ഇത്തവണ ചിത്രത്തിന്റെ ടൈറ്റില്‍ ഗ്ലിംപ്‌സ് പ്രേക്ഷകരിലേക്ക് എത്തിയത്. തെലുഗു സംസ്ഥാനങ്ങളിലെയും കര്‍ണാടകയിലെയും തിരഞ്ഞെടുത്ത തിയേറ്ററുകളില്‍ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രത്യേക ഗ്ലിംപ്‌സ് നിര്‍മ്മാതാക്കള്‍ മുന്‍കൂട്ടി പ്രദര്‍ശിപ്പിച്ചിരുന്നു. ശേഷമാണ് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ എത്തിയത്.

ചിത്രത്തില്‍ സത്യം എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ചിരഞ്ജീവി അവതരിപ്പിക്കുന്നത്. പുറമേ ഒരു അക്വാ ഫാക്ടറിയിലെ സൂപ്പര്‍വൈസറായ സാധാരണക്കാരനായി കാണപ്പെടുമ്പോഴും രഹസ്യങ്ങള്‍ നിറഞ്ഞ ഭൂതകാലമുള്ള വ്യക്തിത്വമാണ് സത്യത്തിന്റേത്. അക്രമങ്ങള്‍ നിറഞ്ഞ പഴയ ജീവിതം ഉപേക്ഷിച്ച് സമാധാനപരമായ ജീവിതത്തിലേക്ക് മടങ്ങാന്‍ ശ്രമിക്കുമെങ്കിലും, അനിവാര്യമായ സാഹചര്യങ്ങളില്‍ പഴയ വീര്യത്തോടെ അക്രമത്തിന്റെ വഴിയിലേക്ക് തിരിച്ചുപോകാന്‍ മടിക്കാത്ത ഇരട്ടമുഖമുള്ള കഥാപാത്രമാണ് ഇത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam