ഇത് എന്റെ അവസാന ലോകകപ്പ്: ട്രെൻഡ് ബോൾട്ട്

JUNE 16, 2024, 2:32 PM

കളി മതിയാക്കുന്നുവെന്ന സൂചനയുമായി ന്യുസിലൻഡ് ഇടം കൈയൻ പേസർ ട്രെൻഡ് ബോൾട്ട്. ഇത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്നാണ് ബോൾട്ട് വ്യക്തമാക്കിയത്. ഉഗാണ്ടയ്‌ക്കെതിരെയുള്ള വിജയത്തിന് ശേഷമാണ് താരം വെളിപ്പെടുത്തൽ നടത്തിയത്. പാപുവ ന്യു ഗിനിക്കെതിരെയാകും അവസാന മത്സരം. 2011ന് അരങ്ങേറിയതു മുതൽ ട്രെൻഡ് ബോൾട്ട് ന്യൂസിലൻഡിന്റെ പ്രധാന ബൗളറാണ്. അതേസമയം വൈറ്റ് ബോൾ ക്രിക്കറ്റിൽ ഒരു കിരീടവും നേടാൻ ബോൾട്ടിന് സാധിച്ചിട്ടില്ല.

സൂപ്പർ 8 കാണാതെ ന്യൂസിലൻഡ് നേരത്തെ പുറത്തായിരുന്നു. വരും വർഷങ്ങളിൽ ഫ്രാഞ്ചൈസി ക്രിക്കറ്റിനാകും താരം മുൻഗണന നൽകുക. 'ഇതായിരിക്കും എന്റെ അവസാന ടി20 ലോകകപ്പ്, തത്കാലം ഇത്രയേ പറയാൻ സാധിക്കൂ. രാജ്യത്തെ പ്രതിനിധികരിക്കാനായത് ഏറെ അഭിമാനമുള്ള കാര്യമാണ്.

ടിം സൗത്തിയുമായുള്ള കൂട്ടുക്കെട്ടിന്റെ ഓർമകൾ ഏറെ പ്രിയമുള്ളതാണ്. ഒരുമിച്ച് ഞങ്ങൾ നിരവധി ഓവറുകൾ എറിഞ്ഞു. കൂട്ടുക്കെട്ട് മികച്ചതാണെന്ന് എനിക്കറിയാം. ഗ്രൗണ്ടിലും പുറത്തും അദ്ദേഹം എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. ക്ലോക്ക് സൂചി അല്പം പിന്നിലേക്ക് തിരിച്ച് സ്വിംഗ് ബൗളിഗ് കാണുന്നത് മനോഹരമായിരിക്കും. ചില മികച്ച ഓർമ്മകൾ, ഇനിയും ചിലതുകൂടി വരുമെന്ന് പ്രതീക്ഷിക്കുന്നു' ബോൾട്ട് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam