ഫിഫ ലോകകപ്പ് 2026ൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരത്തിനുള്ള ഗോൾഡൻ ബൂട്ട് പോരാട്ടം കനക്കുകയാണ്. പ്രമുഖ താരങ്ങളെല്ലാം കളിയിലെ തങ്ങളുടെ മികവ് തെളിയിച്ചുകൊണ്ട് ഗോൾഡൻ കപ്പ് പോരാട്ടത്തിൽ മുന്നേറുകയാണ്.
കേപ് വെർഡെയ്‌ക്കെതിരെയുള്ള അർജന്റീനയുടെ വിജയത്തിൽ ലയണൽ മെസ്സി ഗോൾ നേടിയപ്പോൾ, പരാഗ്വെയ്‌ക്കെതിരായ ഫ്രാൻസിന്റെ വിജയത്തിൽ പെനാൽറ്റി വലയിലെത്തിച്ച് കിലിയൻ എംബാപ്പെ ഒപ്പമെത്തി. നിലവിൽ ഏഴ് ഗോളുകളുമായി ഇരുവരും ലോകകപ്പിലെ ഗോൾവേട്ടക്കാരിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ഇവർക്ക് പുറമെ ഇംഗ്ലണ്ട് ക്യാപ്ടൻ ഹാരി കെയ്‌നും നോർവേ സ്‌ട്രൈക്കർ എർലിങ് ഹാലണ്ടും ഗോൾഡൻ ബൂട്ടിനായി പോരാട്ടം തുടരുകയാണ്.
കിലിയൻ എംബാപ്പെ 7, ലയണൽ മെസ്സി 7, എർലിങ് ഹാലണ്ട് 5, ഹാരി കെയ്ൻ 5, ഇസ്മായില സാർ 4, മിക്കേൽ ഒയാർസബാൽ 4, ഉസ്മാൻ ഡെംബെലെ 4, വിനീഷ്യസ് ജൂനിയർ 4, ബ്രയാൻ ബ്രോബി 3, കോഡി ഗാക്‌പോ 3
കൂടുതൽ റെക്കോർഡുകൾ തകരുമോ?
ജർമ്മനിയുടെ മുൻ താരം മിറോസ്ലാവ് ക്ലോസെ 16 ഗോളുകളുമായി ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന പദവിയോടെയാണ് ടൂർണമെന്റ് തുടങ്ങിയതെങ്കിലും, മെസ്സിയും എംബാപ്പെയും അദ്ദേഹത്തെ മറികടന്നിരിക്കുകയാണ്. ഹാലണ്ട് വെറും രണ്ട് മത്സരങ്ങൾ കൊണ്ട് തന്നെ ലോകകപ്പിൽ നോർവേയ്ക്കായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന കളിക്കാരനായി മാറി.
ഇംഗ്ലണ്ട് ക്യാപ്ടൻ ഹാരി കെയ്ൻ ആകട്ടെ ഗാരി ലിനേക്കറെ മറികടന്ന് ലോകകപ്പിൽ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന നേട്ടം സ്വന്തമാക്കി. ഗോൾഡൻ ബൂട്ടിനായി മത്സരിക്കുന്നവരുടെ ലക്ഷ്യം 1958ൽ ജസ്റ്റ് ഫോണ്ടെയ്ൻ നേടിയ ലോകകപ്പിലെ ഏറ്റവും ഉയർന്ന റെക്കോർഡായ 13 ഗോളുകൾ മറികടക്കുകയാവും.
ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ മൂന്ന് കളിക്കാർക്ക് മാത്രമേ ഒരൊറ്റ ടൂർണമെന്റിൽ രണ്ടക്ക സംഖ്യയിൽ ഗോളുകൾ നേടാൻ സാധിച്ചിട്ടുള്ളൂ, 1958ൽ ജസ്റ്റ് ഫോണ്ടെയ്ൻ, 1970ൽ ജർമ്മനിയുടെ ഗെർഡ് മുള്ളർ, 1954ൽ ഹംഗറിയുടെ സാൻഡോർ കോച്ചിസ് എന്നിവരാണവർ. ഇതുകൂടാതെ മറ്റ് ചില റെക്കോർഡുകളും ഈ ടൂർണമെന്റിൽ തകർക്കപ്പെട്ടിട്ടുണ്ട്.
ഏറ്റവും കൂടുതൽ ലോകകപ്പുകളിൽ പങ്കെടുത്ത താരങ്ങളെന്ന റെക്കോർഡ് ആറ് ടൂർണമെന്റുകൾ വീതം കളിച്ച് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും സ്വന്തമാക്കി. ആറ് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ കളിക്കാരനായി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒരു മത്സരത്തിൽ ഒന്നിലധികം ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോർഡും റൊണാൾഡോ സ്വന്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
