കെ.എസ്.ആര്‍.ടി.സിയുടെ പുതിയ എക്‌സിക്യൂട്ടീവ് ക്ലാസ് സര്‍വീസ് ഞായറാഴ്ച മുതല്‍; വന്ദേഭാരതിനോട് കിടപിടിക്കുന്ന ആഡംബര യാത്ര ഇനി ആലപ്പുഴ-ബെംഗളൂരു പാതയില്‍

AUGUST 14, 2026, 12:10 PM

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനുകള്‍ക്ക് സമാനമായ അത്യാധുനിക സൗകര്യങ്ങളോടെ കെ.എസ്.ആര്‍.ടി.സിയുടെ പുതിയ എക്‌സിക്യൂട്ടീവ് ക്ലാസ് ആഡംബര ബസ് സര്‍വീസ് ഞായറാഴ്ച മുതല്‍ യാത്ര ആരംഭിക്കുന്നു. അത്യാധുനിക ശുചിമുറി, പാന്ട്രി, കഫെറ്റീരിയ, വിനോദത്തിനായി ഓരോ സീറ്റിന് പിന്നിലും പ്രത്യേക സ്‌ക്രീനുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ സര്‍വീസ് ആദ്യഘട്ടത്തില്‍ ആലപ്പുഴ-ബെംഗളൂരു പാതയിലാണ് ഓടുന്നത്.

ആലപ്പുഴയില്‍ വൈകിട്ട് 5.30 ന് നടക്കുന്ന ചടങ്ങില്‍ കെ.സി വേണുഗോപാല്‍ എംപി സര്‍വീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

നിലവില്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ആലപ്പുഴയില്‍ നിന്ന് വൈകിട്ട് 5.30-ന് പുറപ്പെടുന്ന ബസ് വൈറ്റില, തൃശൂര്‍ മണ്ണുത്തി ബൈപ്പാസ്, പാലക്കാട് ചന്ദ്രനഗര്‍, കോയമ്പത്തൂര്‍ എല്‍ ആന്‍ഡ് ടി ബൈപ്പാസ്, സേലം വഴി പിറ്റേദിവസം രാവിലെ 5.55-ന് ബെംഗളൂരുവില്‍ എത്തിച്ചേരും. മടക്കയാത്രയില്‍ ബെംഗളൂരുവില്‍ നിന്ന് രാത്രി 8.00-ന് പുറപ്പെടുന്ന ബസ് ഇതേ വഴിയിലൂടെ സഞ്ചരിച്ച് പിറ്റേന്ന് രാവിലെ 8.00-ന് ആലപ്പുഴയില്‍ തിരിച്ചെത്തും.

ദീര്‍ഘദൂര യാത്രക്കാര്‍ക്ക് പരമാവധി സുഖസൗകര്യങ്ങള്‍ ഉറപ്പാക്കുന്ന രീതിയിലാണ് ബസിന്റെ ആന്തരിക ക്രമീകരണങ്ങള്‍. ഓരോ നിരയിലും രണ്ട് സീറ്റുകള്‍ വീതമുള്ള സെമി സ്ലീപ്പര്‍ സീറ്റുകളും സുഖകരമായ യാത്രയ്ക്കായി എയര്‍ സസ്‌പെന്‍ഷന്‍ സംവിധാനവും ഇതില്‍ ഒരുക്കിയിട്ടുണ്ട്. ചായ ഉള്‍പ്പെടെയുള്ള ലഘുഭക്ഷണങ്ങള്‍ ലഭ്യമാകുന്ന പാന്ട്രി, ഇന്‍-സീറ്റ് എന്റര്‍ടൈന്‍മെന്റ് സ്‌ക്രീനുകള്‍, മൊബൈല്‍ ചാര്‍ജിങ് പോയിന്റുകള്‍, ബോട്ടില്‍ ഹോള്‍ഡറുകള്‍, ലഗേജ് റാക്കുകള്‍ എന്നിവ ബസിലുണ്ട്.

പുതിയ സര്‍വീസിലേക്കുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. യാത്രക്കാര്‍ക്ക് www.onlineksrtcswift.com എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ 9447071021 എന്ന വാട്‌സാപ്പ് നമ്പര്‍ വഴിയോ ടിക്കറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്യാം. യാത്രാമാര്‍ഗം, തീയതി, സീറ്റ് എന്നിവ തിരഞ്ഞെടുത്ത് പണമടച്ചാല്‍ ഇ-ടിക്കറ്റും പി.എന്‍.ആര്‍ വിവരങ്ങളും വാട്‌സാപ്പ് ചാറ്റിലൂടെ തന്നെ ലഭ്യമാകും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam