ന്യൂഡൽഹി: ജി.എസ്.ടിയിലെ മാറ്റം ഇന്ത്യയിലെ ഐ.പി.എൽ ക്രിക്കറ്റ് ആരാധകർക്ക് തിരിച്ചടിയാകും. പ്രീമിയം സ്‌പോർട്‌സ് ഇവന്റുകളുടെ ജി.എസ്.ടി സർക്കാർ 28 ശതമാനത്തിൽ നിന്ന് 40 ശതമാനമാക്കി ഉയർത്തിയതോടെ ഐ.പി.എൽ മത്സരങ്ങളുടെ ടിക്കറ്റ് നിരക്ക് ഉയരും.
ഐ.പി.എൽ മത്സര ടിക്കറ്റിനെ കാസിനോ, റേസ് ക്ലബ്, ആഡംബര വസ്തുക്കൾ എന്നിവയ്‌ക്കൊപ്പം ഏറ്റവും ഉയർന്ന നികുതി വരുന്ന സ്ലാബിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 1,000 രൂപ വിലയുണ്ടായിരുന്ന ഐ.പി.എൽ ടിക്കറ്റിന് 28 ശതമാനം ജി.എസ്.ടി ഉൾപ്പടെ 1,280 രൂപയായിരുന്നു നൽകേണ്ടിയിരുന്നത്. ഇനി ഈ ടിക്കറ്റിന് 40 ശതമാനം ജി.എസ്.ടി ഉൾപ്പടെ 1,400 രൂപ നൽകണം. 120 രൂപയുടെ വർദ്ധനവ്. ബുക്കിംഗ് ആപ്പുകളുടെ സർവീസ് ചാർജ് ഇതിനുപുറമേയാണ്.
പുതുക്കിയ ജി.എസ്.ടി ഉത്തരവിൽ ഐ.പി.എല്ലിനെക്കുറിച്ച് പ്രത്യേകം പരാമർശിച്ചിട്ടുണ്ടെങ്കിലും ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ), പ്രൈം വോളി ലീഗ്, പ്രോ കബഡി ലീഗ് പോലുള്ള മറ്റ് പ്രധാന ലീഗുകളുടെ കാര്യം പറഞ്ഞിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്