പാകിസ്ഥാൻ ടീമിലെ സീനിയർ താരങ്ങൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പാക് ക്രിക്കറ്റ് ബോർഡ്

JUNE 16, 2024, 2:20 PM

ടി20 ലോകകപ്പിൽ സൂപ്പർ 8ൽ എത്താതെ പുറത്തായതിന് പിന്നാലെ പാകിസ്ഥാൻ ടീമിലെ സീനിയർ താരങ്ങൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പാക് ക്രിക്കറ്റ് ബോർഡ്.
പാക് ടീമിലെ സീനിയർ താരങ്ങളായ ക്യാപ്ടൻ ബാബർ അസം, ഷഹീൻ അഫ്രീദി, മുഹമ്മദ് റിസ്‌വാൻ എന്നിവരുടേതടക്കം പ്രതിഫലം വെട്ടിക്കുറക്കാനും വാർഷിക കരാറിൽ മാറ്റം വരുത്താനുമാണ് പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്‌സിൻ നഖ്‌വിക്ക് മുൻ താരങ്ങളിൽ നിന്ന് കിട്ടിയ ഉപദേശമെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. മുൻ പിസിബി ചെയർമാൻ സാക്ക അഷ്‌റഫിന്റെ കാലത്ത് നടപ്പാക്കിയ വാർഷി കരാറാണ് പുന: പരിശോധിക്കാനൊരുങ്ങുന്നത്.

കടുത്ത തീരുമാനം എടുക്കാൻ തീരുമാനിച്ചാൽ കളിക്കാരുടെ പ്രതിഫലം, മാച്ച് ഫീ, വാർഷിക കരാർ എന്നിവയിലെല്ലാം മാറ്റം വരുമെന്നാണ് റിപ്പോർട്ട്. ടി20 ലോകകപ്പിൽ ഇത് മൂന്നാം തവണയാണ് പാകിസ്ഥാൻ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താവുന്നത്. 2007ലെ ആദ്യ ടി20 ലോകകപ്പിൽ ഷൊയ്ബ് മാലിക്കിന്റെ ക്യാപ്ടൻസിയിൽ ഫൈനൽ കളിച്ച പാകിസ്ഥാൻ 2009ൽ യൂനിസ്ഖാന്റെ ക്യാപ്ടൻസിയിൽ ചാമ്പ്യൻമാരായി. 2022ലും ബാബർ അസമിന്റെ നേതൃത്വത്തിൽ ഫൈനൽ കളിച്ച പാകിസ്ഥാൻ 2010ലും 2012ലും 2021ലും സെമിയിലുമെത്തിയിരുന്നു.

കളിക്കാരുടെ പ്രതിഫലം അടക്കം വെട്ടിക്കുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും ബോർഡിന് മുന്നിലുള്ള നിർദേശം ഇതാണെന്ന് പാക് ബോർഡിനോട് അടുത്തവൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ വർഷം പാക് ക്രിക്കറ്റ് ബോർഡ് ചെയർമാനായിരുന്ന സാക്കാ അഷ്‌റഫ് കളിക്കാരുടെ പ്രതിഫലം കുത്തനെ ഉയർത്തുകയും ബോർഡിന്റെ ലാഭത്തിൽ നിന്നൊരു പങ്ക് കളിക്കാർക്ക് കൂടി നൽകാൻ തീരമാനിക്കുകയായിരുന്നു. ഇത്തവണ ലോകകപ്പ് ജയിച്ചാൽ പാക് ടീമിലെ ഓരോ കളിക്കാരനും ഒരു ലക്ഷം ഡോളർ വീതം സമ്മാനം നൽകുമെന്ന് പാക് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam