കാര്യവട്ടം ഗ്രീൻഫീൽഡിൽ ഇന്ന് കളിവിളക്ക് തെളിയും

AUGUST 15, 2025, 4:05 AM

കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ പുതിയതായി സ്ഥാപിച്ച എൽ.ഇ.ഡി  ഫ്‌ളഡ് ലൈറ്റുകളുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് (ഓഗസ്റ്റ് 15ന്) രാത്രി ഏഴിന് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിക്കും. ചടങ്ങിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ, ടീം ഉടമകൾ, ക്ഷണിക്കപ്പെട്ട വിശിഷ്ട അതിഥികൾ, കെ.സി.എ അംഗങ്ങൾ എന്നിവർ പങ്കെടുക്കും. ഫ്‌ളഡ്‌ലൈറ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് രാത്രി 7.30ന് സഞ്ജു സാംസൺ നയിക്കുന്ന കെ.സി.എ സെക്രട്ടറി ഇലവനും സച്ചിൻ ബേബി നയിക്കുന്ന കെ.സി.എ പ്രസിഡന്റ് ഇലവനും തമ്മിൽ പ്രദർശന ക്രിക്കറ്റ് മത്സരം നടക്കും.

പഴയ മെറ്റൽ ഹലയ്ഡ് ഫ്‌ളഡ് ലൈറ്റുകൾ മാറ്റിയാണ് ആധുനിക സാങ്കേതികവിദ്യയോട് കൂടിയുള്ള പുതിയ എൽ.ഇ.ഡി ഫ്‌ളഡ് ലൈറ്റുകൾ സ്ഥാപിച്ചത്. ഡി.എം.എക്‌സ് കൺട്രോൾ സിസ്റ്റമാണ് പ്രധാന സവിശേഷത. ഇത് ഉപയോഗിച്ച് ലൈറ്റുകളുടെ പ്രകാശതീവ്രത പൂജ്യം ശതമാനം മുതൽ 100% വരെ കൃത്യമായി നിയന്ത്രിക്കാനാകും. കൂടാതെ, ഫേഡുകൾ, സ്‌ട്രോബുകൾ പോലുള്ള ലൈറ്റിംഗ് സ്‌പെഷ്യൽ ഇഫക്ടുകൾ സാധ്യമാണ്. സംഗീതത്തിനനുസരിച്ച് ലൈറ്റുകൾ ചലിപ്പിക്കുന്ന ഡൈനാമിക്, ഓഡിയോറിയാക്ടീവ് ലൈറ്റിംഗ് ക്രമീകരണങ്ങൾക്കും ഈ സംവിധാനം സഹായിക്കും. ഇത്തരം സംവിധാനങ്ങളുള്ള രാജ്യത്തെ ചുരുക്കം സ്റ്റേഡിയങ്ങളിലൊന്നാണ് കാര്യവട്ടം സ്‌പോർട്‌സ് ഹബ്.

സ്റ്റേഡിയത്തിലെ നാല് ടവറുകളിലായി 1600 വാട്ട്‌സ് പ്രൊഫഷണൽ എൽ.ഇ.ഡി ഗണത്തിൽപ്പെട്ട 392 ലൈറ്റുകളാണുള്ളത്. ഓരോ ടവറിലും രണ്ട് ഹൈമാസ്റ്റ് സംവിധാനങ്ങളുണ്ട്. പുതിയ ഫ്‌ളഡ്‌ലൈറ്റുകൾ സ്ഥാപിച്ചതോടെ രാത്രികാല മത്സരങ്ങൾ കൂടുതൽ സുഗമമായി നടത്താനാകുമെന്ന് കെ.സി.എ സെക്രട്ടറി വിനോദ് എസ് കുമാർ പറഞ്ഞു.

vachakam
vachakam
vachakam

കളിക്കാർക്കും കാണികൾക്കും മികച്ച ദൃശ്യാനുഭവം നൽകുന്നതിനൊപ്പം, എച്ച്.ഡി ബ്രോഡ്കാസ്റ്റിംഗ് നിലവാരത്തിലേക്ക് സ്റ്റേഡിയത്തെ ഉയർത്താനും ഇത് സഹായിക്കും. കേരള ക്രിക്കറ്റ് അസോസിയേഷൻ ജി.എസ്.ടി ഉൾപ്പെടെ 18 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. ഫിലിപ്‌സിന്റെ ഉപ കമ്പനിയായ സിഗ്‌നിഫൈയാണ് എൽ.ഇ.ഡി ലൈറ്റ്‌സിന്റെ നിർമ്മാതാക്കൾ. മെർകുറി ഇലക്ട്രിക്കൽ കോർപറേഷൻസാണ് ഫ്‌ളഡ് ലൈറ്റ് സ്ഥാപിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ദൃശ്യവിസ്മയം ഒരുക്കുന്ന ലേസർ ഷോയും ഉണ്ടായിരിക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam