ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ ടെംബ ബവുമ നയിക്കും

OCTOBER 28, 2025, 3:38 AM

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെ ടെംബ ബവുമ നയിക്കും. നവംബർ 14ന് കോൽക്കത്തയിലെ ഈഡൻ ഗാർഡനിലാണ് ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള പരമ്പരയിലെ ആദ്യ മത്സരം. നേരത്തെ പരുക്കു മൂലം ബവുമയ്ക്ക് പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായിരുന്നു. ഓസ്‌ട്രേലിയക്കെതിരേ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലാണ് ബവുമ അവസാനമായി കളിച്ചത്.

സ്പിന്നർമാരെ തുണയ്ക്കുന്ന ഇന്ത്യൻ പിച്ചുകളിൽ കേശവ് മഹാരാജ്, സെനുരൻ മുത്തുസ്വാമി എന്നിവർ ഉൾപ്പെടുന്ന സംഘമായിട്ടാണ് ഇത്തവണ ദക്ഷിണാഫ്രിക്ക ഇന്ത്യക്കെതിരേ കളിത്തിലിറങ്ങുന്നത്.

യുവ താരവും ബാറ്റിങ് സെൻസേഷനുമായ ഡെവാൾഡ് ബ്രവിസ് ടീമിലുണ്ട്. 36കാരനായ വെറ്ററൻ സ്പിന്നർ സിമോൺ ഹാർമറാണ് ടീമിന്റെ ശ്രദ്ധേയമായ മറ്റൊരു സാന്നിധ്യം. 2015ലെ ഇന്ത്യൻ പര്യടനത്തിൽ കളിച്ച് മികവ് പുലർത്തിയ താരമാണ് ഹാർമർ. രണ്ട് ടെസ്റ്റുകളിൽ നിന്നായി അന്ന് 10 വിക്കറ്റുകൾ താരം വീഴ്ത്തിയിട്ടുണ്ട്. ഇന്ത്യൻ സാഹചര്യം നന്നായി അറിയുന്നതാണ് താരത്തെ ടീമിലുൾപ്പെടുത്താൻ കാരണം. പാകിസ്ഥാനെതിരെ ഈയടുത്തു നടന്ന പരമ്പരയിൽ താരം 14 വിക്കറ്റുകൾ രണ്ട് ടെസ്റ്റുകളിൽ നിന്നായി വീഴ്ത്തി മികവിൽ നിൽക്കുന്നുമുണ്ട്.

vachakam
vachakam
vachakam

ദക്ഷിണാഫ്രിക്കൻ ടീം: ടെംബ ബവുമ (ക്യാപ്റ്റൻ), ഐഡൻ മാർക്രം, കോർബിൻ ബോഷ്, ഡിവാൾഡ് ബ്രീവിസ്, ടോണി ഡി സോർസി, സുബൈർ ഹംസ, സൈമൺ ഹാർമർ, മാർക്കോ യാൻസൻ, കേശവ് മഹാരാജ്, വിയാൻ മുൾഡർ, സെനുരൻ മുത്തുസ്വാമി, കാഗിസോ റബാഡ, റ്യാൻ റിക്കിൾടൺ, ട്രിസ്റ്റൻ സ്റ്റബ്‌സ്, കൈൽ വെരെയ്ൻ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam