വനിതാ ഏകദിന ലോകകപ്പിൽ ഓസ്‌ട്രേലിയയെ തകർത്ത് ഫൈനലിൽ കടന്ന ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് സുനിൽ ഗവാസ്‌കർ. ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ച ജെമീമ റോഡ്രിഗസിനെയും താരം പ്രശംസിച്ചു. ബാറ്റിങ്ങിൽ മാത്രമല്ല ഫീൽഡിങ്ങിലും മികച്ച പ്രകടനമാണ് ജെമീമ നടത്തിയതെന്ന് ഗവാസ്‌കർ പറഞ്ഞു. സെമിഫൈനലിൽ 134 പന്തിൽ നിന്നും 127 റൺസാണ് ജെമീമ നേടിയത്.
ജെമീമയുടെ ഫീൽഡിലെ മികവ് ഓസ്‌ട്രേലിയയുടെ സ്‌കോർ 350 റൺസിനുള്ളിൽ ഒതുക്കുന്നതിനെ സഹായിച്ചിട്ടുണ്ട്. ഫീൽഡിൽ 2 മികച്ച റണ്ണൗട്ടുകൾക്ക് പിന്നിലും ജെമീമയുടെ പങ്കുണ്ടായിരുന്നു. ബാറ്റിങ്ങിനെ പറ്റി എല്ലാവരും വാചാലരാവുമ്പോൾ ഫീൽഡിലെ താരത്തിന്റെ സംഭാവനകളെ മറക്കരുത്. വിദേശലീഗുകളിൽ ബിഗ് ബാഷിലും ഹണ്ട്രഡിലും കളിച്ചുള്ള പരിചയം ജെമീമയ്ക്കുണ്ട്. ഹർമൻ പ്രീത് കൗർ നയിക്കുന്ന ഇന്ത്യൻ ടീം വനിതാ ലോകകപ്പ് നേടിയാൽ ജെമീമയ്‌ക്കൊപ്പം താൻ ഡ്യൂയറ്റ് അവതരിപ്പിക്കുമെന്നും സുനിൽ ഗവാസ്‌കർ പറഞ്ഞു.
2024ലെ ബിസിസിഐ അവാർഡ് ദാനചടങ്ങിൽ ഗവാസ്‌കറും ജെമീമയും ചേർന്ന് 'ഹം കിസിസെ കം നഹീൻ' എന്ന സിനിമയിലെ ജനപ്രിയഗാനമായ 'ക്യാ ഹുവാ തേരാ വാദാ' എന്ന ഗാനം ആലപിച്ചിരുന്നു. ഇന്ത്യ ലോകകപ്പ് നേടിയാൽ ജെമീമ തയ്യാറാണെങ്കിൽ ഞങ്ങൾ ചേർന്ന് ഒരു ഗാനം ആലപിക്കും. ജെമീമ ഗിത്താർ വായിക്കുമ്പോൾ ഞാൻ ഒരു ഗാനം ആലപിക്കും. കുറച്ച് കാലം മുൻപ് ബിസിസിഐ അവാർഡുകളിൽ ഞങ്ങളത് ചെയ്തിരുന്നു എന്ന് ഗവാസ്‌കർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
