ലോർഡ്‌സിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്‌ട്രേലിയൻ വെറ്ററൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്തിന്റെ വലത് കൈയിലെ ചെറുവിരലിന് കോമ്ബൗണ്ട് ഡിസ്‌ലൊക്കേഷൻ (സ്ഥാനഭ്രംശം) സംഭവിച്ചു.
വെള്ളിയാഴ്ച സ്ലിപ്പിൽ ഫീൽഡ് ചെയ്യുമ്പോഴായിരുന്നു സ്മിത്തിന് പരിക്കേറ്റത്. ദക്ഷിണാഫ്രിക്കൻ ക്യാപ്ടൻ ടെംബ ബാവുമയുടെ എഡ്ജ് ചെയ്ത ക്യാച്ച് പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ഈ ക്യാച്ച് സ്മിത്ത് കൈവിട്ടിരുന്നു.
അസാധാരണമായി സ്ലിപ്പ് ഏരിയയിൽ വളരെ അടുത്ത് നിലയുറപ്പിച്ചും ഹെൽമറ്റ് ധരിച്ചുമായിരുന്നു സ്മിത്ത് ഫീൽഡ് ചെയ്തിരുന്നത്. ക്യാച്ച് എടുക്കാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തിന് വ്യക്തമായ അസ്വസ്ഥതകൾ അനുഭവപ്പെട്ടു. തുടർന്ന് വൈദ്യസഹായം തേടി അദ്ദേഹം മൈതാനം വിട്ടു.
പിന്നീട് എക്‌സ്‌റേ എടുക്കുന്നതിനും കൂടുതൽ ചികിത്സകൾക്കുമായി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ഫൈനലിന്റെ മൂന്നാം ദിവസം 282 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 76 റൺസിന് 2 വിക്കറ്റ് എന്ന നിലയിൽ നിൽക്കുമ്പോഴാണ് ഈ സംഭവം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്