വെസ്റ്റിൻഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ശ്രീലങ്ക ശക്തമായ നിലയിൽ

JULY 4, 2026, 5:14 AM

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്ക ശക്തമായ നിലയിൽ. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ലങ്ക ഒന്നാം ദിനം അവസാനിക്കുമ്പോൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 338 റൺസ് എന്ന നിലയിലാണ്.

തകർപ്പൻ ബാറ്റിംഗ് പുറത്തെടുത്ത ഓപ്പണർ ലഹിരു ഉദാരയുടെ സെഞ്ചുറി (188) മികവിലാണ് ശ്രീലങ്ക മികച്ച സ്‌കോറിലേക്ക് കുതിച്ചത്. 25ന് രണ്ട് എന്ന നിലയിൽ തകർന്ന ലങ്കയെ ഉദാരയും കാമിന്ദു മെൻഡിസും (84 റൺസ്) ചേർന്ന് മൂന്നാം വിക്കറ്റിൽ 215 റൺസിന്റെ വമ്പൻ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.

വിൻഡീസിനു വേണ്ടി ജസ്റ്റിൻ ഗ്രീവ്‌സ്, ജെയ്ഡൻ സീൽസ്, അൽസാരി ജോസഫ് എന്നിവർ ഓരോ വിക്കറ്റും ഷാമർ ജോസഫ് രണ്ട് വിക്കറ്റും വീഴ്ത്തി. രണ്ട് മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ ആദ്യമത്സരം വെസ്റ്റിൻഡീസ് വിജയിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam