ഏഷ്യകപ്പ് ക്രിക്കറ്റിൽ ഹോങ്കോംഗിനെതിരായ മത്സരത്തിൽ ശ്രീലങ്കയ്ക്ക് ആവേശ ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ നാല് വിക്കറ്റിനാണ് ശ്രീലങ്ക വിജയിച്ചത്.
ഹോങ്കോംഗ് ഉയർത്തിയ 150 റൺസ് വിജയലക്ഷ്യം ഏഴ് പന്ത് ബാക്കിനിൽക്കെ ശ്രീലങ്ക മറികടന്നു. പാതും നിസങ്കയുടെയും വാനിന്ദു ഹസരങ്കയുടെയും വെടിക്കെട്ട് ഇന്നിംഗ്‌സിന്റെ മികവിലാണ് ശ്രീലങ്ക ആവേശ വിജയം സ്വന്തമാക്കിയത്.
നിസങ്ക 68 റൺസും ഹസരങ്ക 20 റൺസുമാണ് എടുത്തത്. കുഷാൽ പെരേരയും 20 റൺസാണ് എടുത്തത്. ഹോങ്കോംഗിന് വേണ്ടി യാസിം മുർതാസ രണ്ട് വിക്കറ്റെടുത്തു. ആയുഷ് ഷുഖ്‌ല, എഹ്‌സാൻ ഖാൻ, അയ്‌സാസ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതം എടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഹോങ്കോംഗ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 149 റൺസ് എടുത്തത്. നിസാഖത് ഖാന്റെയും അൻഷുമാൻ റാതിന്റെയും മികവിലാണ് ഹോങ്കോംഗ് 149 റൺസ് പടുത്തുയർത്തിയത്. നിസാഖത് ഖാൻ 52 റൺസെടുത്തു. അൻഷുമാൻ റാത് 48 റൺസാണ് സ്‌കോർ ചെയ്തത്. സീക്ഷാൻ അലി 23 റൺസെടുത്തു.
ശ്രീലങ്കയ്ക്ക് വേണ്ടി ദുഷ്മാന്ത ചമീര രണ്ട് വിക്കറ്റ് വീഴ്ത്തി. വാനിന്ദു ഹസരങ്കയും ദസൂൺ ശനകയും ഓരോ വിക്കറ്റ് വീതമെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്