രണ്ടാം ടി20യിൽ വെസ്റ്റിൻഡിസിനെ തകർത്ത് ശ്രീലങ്ക

JUNE 14, 2026, 9:39 AM

വെസ്റ്റിൻഡീസിനെതിരെ രണ്ടാം ടി20യിൽ വിജയം നേടി ശ്രീലങ്ക. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 194/6 എന്ന സ്‌കോർ നേടിയപ്പോൾ വെസ്റ്റിൻഡീസ് 157 റൺസിൽ ഒതുങ്ങുകയായിരുന്നു. 37 റൺസ് വിജയം ആണ് ശ്രീലങ്ക നേടിയത്. 18.1 ഓവറിലാണ് ശ്രീലങ്ക വെസ്റ്റിൻഡീസിനെ ഓൾഔട്ട് ആക്കിയത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ വെസ്റ്റിൻഡീസിനായിരുന്നു വിജയം.

ശ്രീലങ്കയ്ക്ക് വേണ്ടി പുറത്താകാതെ നിന്ന കമിൽ മിശ്ര 61 റൺസുമായി ടോപ് സ്‌കോറർ ആയപ്പോൾ ദസുൻ ഷനക 24 പന്തിൽ 58 റൺസുമായി അവസാന ഓവറുകളിൽ അടിച്ച് തകർത്തു. കുശൽ മെൻഡിസ് 19 പന്തിൽ 31 റൺസ് നേടിയപ്പോൾ കമിൻഡു മെൻഡിസ് 24 റൺസും നേടി. വെസ്റ്റിൻഡീസ് ബൗളിംഗിന് വേണ്ടി ഷമാർ ജോസഫ് മൂന്നും മാത്യു ഫോർഡേ 2 വിക്കറ്റും നേടി.

വെസ്റ്റിൻഡീസ് നിരയിൽ റോവ്മൻ പവൽ 26 പന്തിൽ 43 റൺസ് നേടിയപ്പോൾ ഷിമ്രൺ ഹെറ്റ്‌മെയർ 36 റൺസും നേടിയാണ് പൊരുതി നോക്കിയത്. ശ്രീലങ്കയ്ക്ക് വേണ്ടി ദുഷ്മന്ത ചമീരയും വനിൻഡു ഹസരംഗയും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോൾ ദുനിത് വെല്ലാലാഗേ രണ്ട് വിക്കറ്റ് നേടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam