വനിതാ ലോകകപ്പ് ക്രിക്കറ്റിൽ ബംഗ്ലാദേശിനെതിരെ ശ്രീലങ്കയ്ക്ക് വിജയം. നവി മുംബയ്, ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏഴ് റൺസിനായിരുന്നു ലങ്കൻ വനിതകളുടെ വിജയം.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 48.4 ഓവറിൽ 202 റൺസിന് പുറത്തായപ്പോൾ ബംഗ്ലാദേശിന്റെ മറുപടി 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് എന്ന സ്‌കോറിൽ അവസാനിക്കുകയായിരുന്നു. ശ്രീലങ്കൻ താരം ഹാസിൻ പെരേയാണ് പ്ലെയർ ഓഫ് ദി മാച്ച്.
203 റൺസ് പിന്തുടർന്ന ബംഗ്ലാദേശ് 45 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടത്തിൽ 175 റൺസ് എന്ന ശക്തമായ നിലയിലായിരുന്നു. ജയത്തിലേക്കെന്ന് തോന്നിച്ച ഘട്ടത്തിൽ നിന്നാണ് ബംഗ്ലാദേശ് അപ്രതീക്ഷിത തോൽവി വഴങ്ങിയത്. അവസാന അഞ്ച് ഓവറുകളിൽ ഏഴ് വിക്കറ്റ് ബാക്കി നിൽക്കെ 28 റൺസ് മാത്രം മതിയായിരുന്നു ബംഗ്ലാദേശിന്. എന്നാൽ 30 പന്തുകളിൽ ആറ് വിക്കറ്റ് നഷ്ടപ്പെട്ടപ്പോൾ വെറും 20 റൺസ് കൂടി കൂട്ടിച്ചേർക്കാനേ അവർക്ക് കഴിഞ്ഞുള്ളൂ.
ബംഗ്ലാദേശിന് വേണ്ടി ക്യാപ്ടൻ നൈഗർ സുൽത്താന 77(98), ഷർമിൻ അക്തർ പുറത്താകാതെ 64*(103) എന്നിവർ അർദ്ധ സെഞ്ച്വറി നേടി ബാറ്റിംഗിൽ തിളങ്ങി. എന്നാൽ മറ്റ് ബാറ്റർമാർക്കൊന്നും തന്നെ തിളങ്ങാനാകാത്തത് വിനയായി. ലങ്കയ്ക്ക് വേണ്ടി ക്യാപ്ടൻ ചമാരി അട്ടപ്പട്ടു നാല് വിക്കറ്റുകൾ വീഴ്ത്തി. സുഗന്ധിക കുമാരിക്ക് രണ്ട് വിക്കറ്റുകളും ഉദ്ദേശിക പ്രബോധിനിക്ക് ഒരു വിക്കറ്റും കിട്ടി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ലങ്കയ്ക്ക് വേണ്ടി ഹാസിൻ പെരേര 85 (99), ചമാരി അട്ടപ്പട്ടു 46(43), നിലാക്ഷി ഡി സിൽവ 37(38) എന്നിവർ ബാറ്റിംഗിൽ തിളങ്ങി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്