ടി20 ലോകകപ്പിനുള്ള 15 അംഗ സംഘത്തെ ശ്രീലങ്ക പ്രഖ്യാപിച്ചു

FEBRUARY 3, 2026, 7:02 AM

ടി20 ലോകകപ്പിനു ദിവസങ്ങൾ മാത്രം നിൽക്കെ 15 അംഗ ടീമിൽ ശ്രദ്ധേയ മാറ്റവുമായി ശ്രീലങ്ക. പരിചയ സമ്പന്നനായ ധനഞ്ജയ ഡിസിൽവയെ ശ്രീലങ്ക ടീമിൽ നിന്നു ഒഴിവാക്കി. പകരം കാമിന്ദു മെൻഡിസിനെ ഉൾപ്പെടുത്തി ലോകകപ്പിനുള്ള 15 അംഗ സംഘത്തെ ശ്രീലങ്ക പ്രഖ്യാപിച്ചു.

സമീപ കാലത്തെ മോശം ഫോമാണ് ധനഞ്ജയ ഡിസിൽവയ്ക്ക് തിരിച്ചടിയായത്. 35 ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള കാമിന്ദു മെൻഡിസ് ഈ ഫോർമാറ്റിൽ 540 റൺസ് നേടിയിട്ടുണ്ട്. സ്‌ട്രൈക്ക് റേറ്റ് 124.71. താരത്തിന്റെ പരിചയ സമ്പത്തും മികവും മധ്യനിര ബാറ്റിങിനെ ശക്തിപ്പെടുത്തുമെന്നു കണ്ടാണ് അദ്ദേഹത്തെ തിരികെ വിളിച്ചത്.

ദസുൻ ഷനകയാണ് ലങ്കയുടെ നായകൻ. താരത്തിന്റെ ക്യാപ്റ്റൻസി മികവും ഓൾറൗണ്ട് കരുത്തും ടീമിനു സന്തുലിതാവസ്ഥ നൽകുന്നു. ഷനകയെ കൂടാതെ പതുംനിസ്സങ്ക, കുശാൽ മെൻഡിസ്, ചരിത് അസലങ്ക, പരിചയ സമ്പന്നനായ കുശാൽ പെരേര എന്നിവർക്കൊപ്പം കാമിന്ദു മെൻഡിസ് കൂടി ചേരുമ്പോൾ ബാറ്റിങ് നിരയ്ക്ക് ആഴം കൂടുമെന്ന കണക്കുകൂട്ടലും.

vachakam
vachakam
vachakam

കഴിഞ്ഞ ദിവസം സമാപിച്ച ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ സെഞ്ച്വറിയുമായി തിളങ്ങിയ യുവ താരം പവൻ രത്‌നായകയേയും ലങ്ക 15 അംഗ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ താരം 121 റൺസെടുത്തു കളം വാണിരുന്നു. ഇംഗ്ലണ്ടിനെതിരായ ടി20 മത്സരത്തിൽ താരം 22 പന്തിൽ 40 റൺസ് അടിച്ചതും സെലക്ടർമാർ പരിഗണിച്ചു.

ശ്രീലങ്ക ടീം: ദസുൻ ഷനക (ക്യാപ്ടൻ), പതും നിസ്സങ്ക, കാമിൽ മിഷാര, കുശാൽ മെൻഡിസ്, കുശാൽ പെരേര, ചരിത് അസലങ്ക, കാമിന്ദു മെൻഡിസ്, ജനിത് ലിയനാഗെ, പവൻ രത്‌നായകെ, ദുനിത് വെള്ളാലഗെ, വാനിന്ദു ഹസരങ്ക, മഹീഷ് തീക്ഷണ, ദുഷ്മന്ത ചമീര, മതീഷ പതിരന, ഇഷാൻ മലിംഗ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam