ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരി

DECEMBER 10, 2024, 8:33 AM

ഗ്‌കെബെർഹ സെന്റ് ജോർജ് പാർക്കിൽ നടന്ന മത്സരത്തിൽ 109 റൺസിനായിരുന്നു ആതിഥേയരുടെ ജയം. 348 വിജയലക്ഷ്യവുമായി അവസാന ദിനം ബാറ്റിംഗിനെത്തിയ ശ്രീലങ്ക 238ന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ കേശവ് മഹാരാജാണ് രണ്ടാം ഇന്നിംഗ്‌സിൽ ലങ്കയെ തകർത്തത്. സ്‌കോർ: ദക്ഷിണാഫ്രിക്ക 358 & 317, ശ്രീലങ്ക 328 & 238. രണ്ട് ഇന്നിംഗ്‌സിലുമായി ഏഴ് വിക്കറ്റ് വീഴ്ത്തിയ ഡെയ്ൻ പീറ്റേഴ്‌സണാണ് പ്ലയർ ഓഫ് ദ മാച്ച്. തെംബ ബവൂമ പരമ്പരയിലെ താരമായി.

അഞ്ചിന് 205 എന്ന നിലയിലാണ് ശ്രീലങ്ക അവസാന ദിനം ആരംഭിക്കുന്നത്. 23 റൺസ് കൂടി കൂട്ടിചേർക്കുന്നതിനിടെ അവർക്ക് ശേഷിക്കുന്ന വിക്കറ്റുകളും നഷ്ടമായി. ഇന്ന് കുശാൽ മെൻഡിസിന്റെ (46) വിക്കറ്റാണ് ആദ്യം നഷ്ടമാകുന്നത്. കേശവിന്റെ പന്തിൽ എയ്ഡൻ മാർക്രത്തിന് ക്യാച്ച്. തുടർന്നെത്തിയ ആർക്കും രണ്ടക്കം കാണാൻ സാധിച്ചില്ല. പ്രഭാത് ജയസൂര്യ (9), വിശ്വ ഫെർണാണ്ടോ (5), ലാഹിരു കുമാര (1), ധനഞ്ജയ ഡിസിൽവ (50) എന്നിവരുടെ വിക്കറ്റുകളാണ് ലങ്കയ്ക്ക് നഷ്ടമായത്. ഒരു ഘട്ടത്തിൽ വിജയപ്രതീക്ഷയുണ്ടായിരുന്നു ശ്രീലങ്കയ്ക്ക്.

നാലാം ദിനം കളിനിർത്തുമ്പോൾ അഞ്ചിന് 219 എന്ന നിലയിലായിരുന്നു അവർ. പിന്നീട് ജയിക്കാൻ വേണ്ടിയിരുന്നത് 143 റൺസ് മാത്രം. എന്നാൽ മഹാരാജിന് മുന്നിൽ ലങ്കയ്ക്ക് അടി തെറ്റി. 23 റൺസിനിടെ ശേഷിക്കുന്ന അഞ്ച് വിക്കറ്റുകളും ലങ്കയ്ക്ക് നഷ്ടമായി. നാലാം ദിനം പതും നിസ്സങ്ക (18), ദിമുത് കരുണാരത്‌നെ (1), ദിനേശ് ചാണ്ഡിമൽ (29), എയ്ഞ്ചലോ മാത്യൂസ് (32), കാമിന്ദു മെൻഡിസ് (35) എന്നിവരുടെ വിക്കറ്റുകളാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്. കേശവിന് പുറമെ കഗിസോ റബാദ, പീറ്റേഴ്‌സൺ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

vachakam
vachakam
vachakam

നേരത്തെ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്‌സ് 317ന് അവസാനിച്ചിരുന്നു. 66 റൺസ് നേടിയ ക്യാപ്ടൻ തെംബ ബവൂമ, എയ്ഡൻ മാർക്രം (55), ട്രിസ്റ്റൺ സ്റ്റബ്‌സ് (47) എന്നിവരാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ടോണി ഡി സോർസി (19), റിക്കിൾട്ടൺ (24), ബെഡിംഗ്ഹാം (35), വെറെയ്‌നെ (9), മാർകോ ജാൻസൺ (8), കഗിസോ റബാദ (8), പീറ്റേഴ്‌സൺ (14) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. ജയസൂര്യ അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തിരുന്ന ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സിൽ 358 റൺസാണ് നേടിയിരുന്നത്. റിക്കിൾട്ടൺ (101), വെറെയ്‌നെ (105) എന്നിവരുടെ സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗിൽ ലങ്ക 328ന് പുറത്തായി. 89 റൺസ് നേടിയിരുന്ന നിസ്സങ്കയാണ് ടോപ് സ്‌കോറർ. പീറ്റേഴ്‌സൺ അഞ്ച് വിക്കറ്റ് വീഴ്ത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam