സൗത്ത് ആഫ്രിക്ക ഓസ്‌ട്രേലിയൻ വൈറ്റ്‌ബോൾ പര്യടനത്തിനുള്ള ടീമുകളെ പ്രഖ്യാപിച്ചു. ബാവുമ ഏകദിന ടീമിനെ നയിക്കുമ്പോൾ, എയ്ഡൻ മാർക്രം ടി20 ടീമിന്റെ നായകനാകും.
ഓഗസ്റ്റ് 10 മുതൽ 16 വരെ മൂന്ന് ടി20 മത്സരങ്ങളും തുടർന്ന് ഓഗസ്റ്റ് 19 മുതൽ 24 വരെ മൂന്ന് ഏകദിന മത്സരങ്ങളും ഡാർവിൻ, കെയിൻസ്, മക്കേ എന്നിവിടങ്ങളിൽ നടക്കും.
സിംബാബ്‌വെക്കെതിരായ ടെസ്റ്റ് അരങ്ങേറ്റത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും ഡോൾഫിൻസിനെ ഏകദിന കപ്പ് കിരീടത്തിലേക്ക് നയിക്കുകയും ചെയ്ത ഓഫ്‌സ്പിന്നർ പ്രെനെലൻ സുബ്രായൻ ഇരു വൈറ്റ്‌ബോൾ സ്‌ക്വാഡുകളിലും ആദ്യമായി ഇടം നേടി.
യുവബാറ്റർമാരായ ഡെവാൾഡ് ബ്രെവിസ്, ലുവാൻഡ്രെ പ്രിട്ടോറിയസ് എന്നിവരെ ഏകദിന ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
റബാഡ, എൻഗിഡി, സ്റ്റബ്‌സ്, റിക്കൽട്ടൺ തുടങ്ങിയ മുതിർന്ന കളിക്കാരും ഇരു ടീമുകളിലുമുണ്ട്.
എയ്ഡൻ മാർക്രം (സി), ബോഷ്, ബ്രെവിസ്, ബർഗർ, ലിൻഡെ, മാഫക്ക, മുത്തുസാമി, എൻഗിഡി, പീറ്റർ, പ്രിട്ടോറിയസ്, റബാഡ, റിക്കൽടൺ, സ്റ്റബ്‌സ്, സുബ്രയെൻ, വാൻ ഡെർ ഡുസെൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്