മുൻ ഇന്ത്യൻ ക്യാപ്ടനും ബി.സി.സി.ഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി പരിശീലകനാകുന്നു. ദക്ഷിണാഫ്രിക്കൻ ടി20 ഫ്രാഞ്ചൈസി ലീഗിൽ പ്രിട്ടോറിയ ക്യാപിറ്റൽസ് ടീമിന്റെ മുഖ്യ പരിശീലകനായി ഗാംഗുലിയെ നിയമിച്ചു.
ആദ്യമായാണ് സൗരവ് ഗാംഗുലി ഒരു പ്രൊഫഷണൽ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാകുന്നത്. 2018 മുതൽ 2019 വരെ ഐ.പി.എൽ ടീം ഡൽഹി ക്യാപിറ്റൽസിന്റെ ടീം ഡയറക്ടറായിരുന്ന ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റായതിനെത്തുടർന്ന് ആ സ്ഥാനമൊഴിഞ്ഞിരുന്നു.
മുഖ്യപരിശീലകനായിരുന്ന ഇംഗ്ലണ്ട് മുൻതാരം ജൊനാഥൻ ട്രോട്ട് പരിശീലക സ്ഥാനത്തുനിന്ന് രാജിവച്ചതോടെയാണ് ഗാംഗുലിയെ പകരം പരിശീലകനായി നിയമിച്ചത്. ഐ.പി.എൽ ടീമായ ഡൽഹി ക്യാപിറ്റൽസിന്റെ ഉടമസ്ഥതയിലുള്ള ടീമാണ് പ്രിട്ടോറിയ ക്യാപിറ്റൽസ്. ഡൽഹി ക്യാപിറ്റലിന്റെ മെന്ററാണ് ഗാംഗുലി.
അടുത്തിടെ വാർത്താ ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ ഇന്ത്യൻ പരിശീലകനാവാനുള്ള ആഗ്രഹം തുറന്നു പറഞ്ഞിരുന്നു. അതിലേക്കുള്ള ആദ്യ ചുവട് വെയ്പ്പാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്