ഒരു ഇടവേളയ്ക്ക് ശേഷമാണ് ശ്രേയസ് അയ്യർ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയത്. തിരിച്ചുവരവിന് ശേഷമുള്ള അദ്ദേഹത്തിന്റെ പ്രകടനം അദ്ദേഹത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച കളിക്കാരുടെ പട്ടികയിലേക്ക് ഉയർത്തി. 2025 ൽ ഇന്ത്യ ചാമ്പ്യൻസ് ട്രോഫി നേടിയപ്പോൾ, അവിടെ ശ്രേയസിന്റെ പ്രകടനം എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു.
2025 ലെ ഐപിഎൽ പതിനെട്ടാം സീസണിലും ശ്രേയസ് മികച്ച പ്രകടനം കാഴ്ചവെച്ചു. നീണ്ട വര്ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ശ്രേയസ് പഞ്ചാബ് കിങ്സിനെ ഫൈനൽ മത്സരത്തിലേക്ക് എത്തിച്ചു. ഇതുകൊണ്ടെല്ലാം താരം ഏഷ്യ കപ്പ് സ്‌ക്വാഡിൽ ഇടംപിടിക്കും എന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്, എന്നാൽ അത് സംഭവിച്ചില്ല.
അതേസമയം എല്ലാ ക്രിക്കറ്റ് കളിക്കാരും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ബിസിസിഐ നിർദ്ദേശിച്ചിട്ടും മുംബൈയ്ക്ക് വേണ്ടി കളിച്ച് ഫിറ്റ്നസ് തെളിയിക്കാത്തതിനെ തുടർന്ന് 2024-2025 സീസണിലേക്കുള്ള ബിസിസിഐ കേന്ദ്ര കരാറിൽ നിന്ന് ശ്രേയസ് അയ്യരെ പുറത്താക്കിയിരുന്നു. ഇത് താരത്തിന്റെ കരിയറിനെ നന്നായി ബാധിച്ചു.
2023ലെ ഏകദിന ലോകകപ്പിന് ശേഷം ശ്രേയസ് അയ്യർ നേരിട്ട നടുവേദനയിൽ നിന്ന് സുഖം പ്രാപിച്ചുകൊണ്ടിരുന്ന സമയമായിരുന്നു അത്. പരിക്ക് കരിയറിന് ഏറെക്കുറെ ഭീഷണിയായിരുന്നു. ഇത് താരത്തെ നന്നായി ഭയപ്പെടുത്തുകയും ചെയ്തു. ഇഇപ്പോഴിതാ ആ സമയം നേരിട്ട പ്രതിസന്ധികളെ കുറിച്ച് മനസുതുറന്നിരിക്കുകയാണ് താരം.
ഒരു കാലിന് തളർച്ച സംഭവിച്ചുവെന്നും, നാഡിക്ക് പൊട്ടലുണ്ടെന്നും, അസഹനീയമായ വേദന അനുഭവപ്പെട്ടുവെന്നും താരം പറഞ്ഞു. 'ഞാൻ അനുഭവിച്ച വേദന ആർക്കും മനസിലാകില്ല. എന്റെ ഒരു കാൽ പൂർണ്ണമായും തളർന്നുപോയി. നട്ടെല്ല് ശസ്ത്രക്രിയയിലൂടെ, നിങ്ങൾക്ക് പിന്നിൽ ഒരു വടി വച്ചാലും നിയന്ത്രിക്കാൻ കഴിയും. പക്ഷേ, എനിക്ക് ഉണ്ടായിരുന്ന ഒരു ഒടിഞ്ഞ നാഡി, ശരിക്കും അപകടകരമാണ്. വേദന ഭയങ്കരമായിരുന്നു, എന്റെ ചെറുവിരൽ വരെ നീണ്ടുനിന്നു. അത് വളരെ ഭയാനകമായിരുന്നു' എന്ന് ജിക്യു ഇന്ത്യയുമായുള്ള അഭിമുഖത്തിയിൽ ശ്രേയസ് അയ്യർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്