ഇന്ത്യൻ ഓൾറൗണ്ടർ ഷാർദുൽ താക്കുർ 2026 ഐ.പി.എൽ സീസണിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കും. ലഖ്‌നൗ സൂപ്പർ ജയന്റ്‌സുമായി (എൽ.എസ്.ജി) മുഴുവൻ പണ വ്യാപാര കരാറിലൂടെയാണ് മുംബൈ താരത്തെ സ്വന്തമാക്കിയത്. 2025ലെ മെഗാ ലേലത്തിൽ വിൽക്കപ്പെടാതെ പോയ താരമായിരുന്നു ഷാർദുൽ. കൗണ്ടി ചാമ്പ്യൻഷിപ്പിൽ എസെക്‌സിൽ ചേരേണ്ടിയിരുന്ന താക്കുറിനെ മൊഹ്‌സിൻ ഖാന് പകരക്കാരനായി ലഖ്‌നൗ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു. രണ്ട് കോടി രൂപ അടിസ്ഥാന വിലയ്ക്കായിരുന്നു താരം ലഖ്‌നൗവിലെത്തിയത്.ഇതേ തുകയ്ക്ക് തന്നെയാണ് മുംബൈ താരത്തെ സ്വന്തമാക്കിയത്.
കഴിഞ്ഞ സീസണിൽ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് വിക്കറ്റുകൾ വീഴ്ത്തി. അതിനുശേഷം താക്കൂർ ബുദ്ധിമുട്ടി, പത്ത് മത്സരങ്ങൾ മാത്രം കളിച്ചു, 11.02 എന്ന ഇക്കണോമി റേറ്റോടെ 13 വിക്കറ്റുകൾ വീഴ്ത്താനായത്. അതേസമയം, ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് ട്രേഡിലൂടെ ഷെഫാനെ റുതർഫോർഡിനേയും മുംബൈ സ്വന്തമാക്കി. 2.6 കോടി രൂപയ്ക്ക് ഗുജറാത്ത് ടീമിലെത്തിച്ച താരത്തെ നിലവിലുള്ള തുകയ്ക്ക് തന്നെ മുംബൈ ഇന്ത്യൻസിലേക്ക് മാറ്റും. വെസ്റ്റ് ഇൻഡീസിനായി 44 ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട് 27കാരൻ.
ഇതുവരെ 23 ഐ.പി.എൽ മത്സരങ്ങളും കളിച്ചു. നേരത്തെ 2019ൽ ഡൽഹി ക്യാപിറ്റൽസിനെയും 2022 ൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെയും പ്രതിനിധീകരിച്ചു. 2020ൽ മുംബൈ ടീമിലും 2024ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലും അംഗമായിരുന്നു അദ്ദേഹം.
ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് ഷെർഫാനെ റൂതർഫോഡും അടുത്ത സീസണിൽ മുംബയ് ഇന്ത്യൻസിനുവേണ്ടി കളിക്കും. 2.6 കോടി രൂപയ്ക്ക് കഴിഞ്ഞ താരലേലത്തിൽ ഗുജറാത്ത് സ്വന്തമാക്കിയിരുന്ന വിൻഡീസ് താരമായ റൂതർഫോഡിനെ അതേതുകയ്ക്കാണ് മുംബയ് വാങ്ങിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
