അഡലെയ്ഡ്: മുഹമ്മദ് ഷമി ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളറാണെന്ന് ഇതിഹാസ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ആന്‍ഡി റോബര്‍ട്ട്സ്. ജസ്പ്രീത് ബുമ്രയ്ക്ക് കൂടുതല്‍ വിക്കറ്റുകള്‍ ലഭിച്ചേക്കാമെങ്കിലും ഷമിയാണ് സമ്പൂര്‍ണ്ണ ബൗളറെന്ന് റോബര്‍ട്‌സ് അഭിപ്രായപ്പെട്ടു. പന്തിന് മേല്‍ കൂടുതല്‍ നിയന്ത്രണവും പന്ത് ഇരുവശത്തേക്കും സീം ചെയ്യാനും സ്വിംഗ് ചെയ്യിക്കാനുമുള്ള കഴിവ് ഷമിക്കുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 1970 കളിലും 80 കളിലും ലോകമെമ്പാടുമുള്ള ബാറ്റര്‍മാരെ പേസ് കൊണ്ട് ഭീതിയിലാഴ്ത്തിയ മൈക്കല്‍ ഹോള്‍ഡിംഗ്, ജോയല്‍ ഗാര്‍ണര്‍, കോളിന്‍ ക്രോഫ്റ്റ് എന്നിവരങ്ങിയ വിഖ്യാത വിന്‍ഡീസ് നാല്‍വര്‍ സംഘത്തിലെ അംഗമായിരുന്നു റോബര്‍ട്ട്‌സ്.
കുറച്ചുകാലമായി ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളറായിരുന്നു ഷമി. ജസ്പ്രീത് ബുംറയ്ക്ക് ലഭിക്കുന്ന അത്രയും വിക്കറ്റുകള്‍ അദ്ദേഹത്തിന് ലഭിച്ചേക്കില്ല, പക്ഷേ അദ്ദേഹം ഒരു സമ്പൂര്‍ണ പാക്കേജും ബാക്കിയുള്ളവരേക്കാള്‍ സ്ഥിരതയുള്ളവനുമാണ്. ഷമി പന്ത് സ്വിംഗ് ചെയ്യുന്നു, ഷമി പന്ത് സീം ചെയ്യുന്നു, ഷമിയുടെ നിയന്ത്രണം ബുമ്രയുടേതിന് തുല്യമാണ്,'' റോബര്‍ട്ട്‌സ് പറഞ്ഞു.
ഓസ്ട്രേലിയയില്‍ ബുംറയ്ക്ക് ശേഷം ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ടാമത്തെ സീമറായ മുഹമ്മദ് സിറാജ് ഷമിയുടെ ക്ലാസിന് അടുത്തെങ്ങും ഇല്ലെന്ന് പറഞ്ഞു. ഷമിയെ അടുത്ത ടെസ്റ്റുകളില്‍ കളിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ ശേഷിക്കുന്ന മത്സരങ്ങളില്‍ ഷമിയുടെ ലഭ്യത ഇപ്പോഴും സംശയത്തിലായിരിക്കുന്ന സമയത്താണ് റോബര്‍ട്ട്സിന്റെ അഭിപ്രായപ്രകടനം. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന ഏകദിന ലോകകപ്പിന് ശേഷം ഷമി ഇന്ത്യക്കായി കളിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഡബ്ല്യുടിസി ഫൈനലില്‍ ഓസ്ട്രേലിയയ്ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ അവസാന ടെസ്റ്റ് മത്സരം. പരിക്കില്‍ നിന്ന് മുക്തനായെങ്കിലും ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ ഷമിക്ക് ദേശീയ ക്രിക്കറ്റ് അക്കാദമി അനുമതി നല്‍കിയിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്