ട്വന്റി20 ഫോർമാറ്റിൽ പാകിസ്താന്റെ ദീർഘകാല ക്യാപ്ടനായി ഷദാബ് ഖാനെ നിയമിച്ചേക്കും. നിലവിൽ സൽമാൻ ആഗയാണ് പാകിസ്താനെ നയിക്കുന്നത്. ആഗയുടെ നേതൃത്വത്തിലുള്ള പാകിസ്താൻ അടുത്തിടെ അവസാനിച്ച ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയോട് പരാജയപ്പെട്ടിരുന്നു. ഏഷ്യാ കപ്പിൽ ഇന്ത്യയോടുള്ള മൂന്ന് മൽസരങ്ങളിലും പാകിസ്താൻ പരാജയപ്പെട്ടു. ഇതോടെ ആഗയുടെ ക്യാപ്ടൻസിക്കെതിരെ വ്യാപകമായ വിമർശനമുണ്ടായിരുന്നു. പിന്നാലെയാണ് താരത്തെ നായകസ്ഥാനത്ത് നിന്ന് മാറ്റുമെന്നുള്ള വാർത്തകൾ പുറത്തുവരുന്നത്.
പരിക്കിനെ തുടർന്ന് ദീർഘകാലമായി ടീമിന് പുറത്താണ് ഷദാബ്. ഈ ജൂലായിൽ ഇംഗ്ലണ്ടിൽ വച്ച് തോളിൽ ശസ്ത്രക്രിയ നടത്തിയിരുന്നു താരം. അടുത്തമാസം അദ്ദേഹത്തിന്റെ വിശ്രമം കഴിഞ്ഞ് ടീമിനൊപ്പം ചേരുമെന്നാണ് അറിയുന്നത്. പാകിസ്താന് വേണ്ടി 70 ഏകദിന മൽസരങ്ങൾ കളിച്ച ഓൾറൗണ്ടർ 112 ട്വന്റി20 മത്സരങ്ങളിലും ജേഴ്‌സി അണിഞ്ഞിട്ടുണ്ട്.
ജൂൺ ആദ്യം ബംഗ്ലാദേശിനെതിരായ ഹോം പരമ്പ രയിലാണ് അവസാനമായി കളിച്ചത്, ഇതിനിടെ തോളിന് പരിക്കേറ്റു. ശസ്ത്രക്രിയയ്ക്ക് മുമ്പ്, അദ്ദേഹം ട്വന്റി20 ഫോർമാറ്റിൽ വൈസ് ക്യാപ്ടനായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്