അവന്റെ കഴിവ് അറിഞ്ഞുകൊണ്ട് പറയുന്നു, അവൻ തിരിച്ചുവരും: കപിൽദേവ്

DECEMBER 10, 2024, 8:38 AM

അഡ്‌ലെയ്ഡിൽ നടന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ 10 വിക്കറ്റിന്റെ തോൽവിക്ക് ശേഷം ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മക്കെതിരെ ഉയരുന്ന വിമർശനങ്ങൾ ശരിയല്ലെന്ന് കപിൽ ദേവ്. അദ്ദേഹത്തിന്റെ ക്യാപ്ടൻസിയെ സംശയിക്കുന്നത് തെറ്റാണെന്ന് വിമർശകരോട് അദ്ദേഹം പറഞ്ഞു.

'രോഹിത് ശർമ്മയുടെ തിരിച്ചുവരാനുള്ള കഴിവിനെ സംശയിക്കേണ്ടതില്ല. അവൻ സ്വയം തെളിയിക്കേണ്ടതില്ല. നിരവധി വർഷങ്ങളായി അദ്ദേഹം ഇത് തെളിയിച്ചിട്ടുണ്ട്.' കപിൽ പറഞ്ഞു.

'ആറുമാസം മുമ്പ് അദ്ദേഹം ടി20 ലോകകപ്പ് നേടിയപ്പോൾ നിങ്ങൾ എന്നോട് ഈ ചോദ്യം ചോദിക്കുമായിരുന്നില്ല. അവന്റെ കഴിവ് അറിഞ്ഞുകൊണ്ട് പറയുന്നു, അവൻ തിരിച്ചുവരും.' കപിൽ ആവർത്തിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam