ഇന്ത്യയ്ക്കായി തുടർച്ചയായി ടി20യിൽ രണ്ട് സെഞ്ചുറി നേടുന്ന ആദ്യതാരമായി സഞ്ജു സാംസൺ

NOVEMBER 9, 2024, 9:46 AM

ബംഗ്ലാദേശിനെതിരായ വെടിക്കെട്ട് സെഞ്ചുറിക്ക് പിന്നാലെ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലും സെഞ്ചുറിയുമായി മലയാളി താരം സഞ്ജു സാംസൺ. 47 പന്തിൽ സെഞ്ചുറിയിലെത്തിയ സഞ്ജു ടി20 ക്രിക്കറ്റിൽ തുടർച്ചയായ രണ്ട് മത്സരങ്ങളിൽ ഇന്ത്യക്കായി സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന അപൂർവനേട്ടം സ്വന്തമാക്കി.

രാജ്യാന്തര ടി20 ക്രിക്കറ്റിൽ തുടർച്ചയായി രണ്ട് സെഞ്ചുറി നേടുന്ന നാലാമത്തെ മാത്രം താരമാണ് സഞ്ജു. ഗുസ്താവോ മക്കെയോൺ, റിലീ റൂസോ, ഫിൽ സാൾട്ട് എന്നിവർ മാത്രമാണ് സഞ്ജുവിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവർ. 27 പന്തിൽ അർധെസഞ്ചുറിയിലെത്തിയ സഞ്ജു സെഞ്ചുറിയിലെത്താൻ എടുത്തത് 20 പന്തുകൾ കൂടി മാത്രമായിരുന്നു.

ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യൻ താരത്തിന്റെ അതിവേഗ ടി20 സെഞ്ചുറിയെന്ന റെക്കോർഡും ഡർബനിൽ സഞ്ജു അടിച്ചെടുത്തു. 55 പന്തിൽ സെഞ്ചുറിയിലെത്തിയ ക്യാപ്ടൻ സൂര്യകുമാർ യാദവിന്റെ റെക്കോർഡാണ് 47 പന്തിൽ സെഞ്ചുറിയിലെത്തി സഞ്ജു മറികടന്നത്.

vachakam
vachakam
vachakam

ഏഴ് ഫോറും ഒമ്പത് സിക്‌സും സഹിതമാണ് സഞ്ജു സെഞ്ചുറി തികച്ചത്. പാട്രിക് ക്രുഗർക്കതിരെ സിക്‌സ് അടിച്ച് 98ൽ എത്തിയ സഞ്ജു അടുത്ത പന്തിൽ സിംഗിളെടുത്ത് 99ൽ എത്തി. കേശവ് മാഹാരാജിനെതിരെ സിംഗിളെടുത്ത് തന്റെ രണ്ടാം ടി20 സെഞ്ചുറിയിലെത്തി.

സെഞ്ചുറിക്കുശേഷം എൻകബയോംസി പീറ്ററിനെ വീണ്ടും സിക്‌സിന് പറത്തിയ സഞ്ജു അടുത്ത പന്തും സിക്‌സ് അടിക്കാനുള്ള ശ്രമത്തിൽ ബൗണ്ടറിയിൽ ട്രിസ്റ്റൻ സ്റ്റബ്‌സിന്റെ കൈകളിലെത്തി. സിക്‌സ് എന്നുറപ്പിച്ച പന്ത് സ്റ്റബ്‌സ് മനോഹരമായി കൈയിലൊതുക്കുകയായിരുന്നു.

50 പന്തിൽ 10 സിക്‌സും ഏഴ് ഫോറും പറത്തിയ സഞ്ജു പതിനാറാം ഓവറിലെ അവസാന പന്തിൽ 107 റൺസെടുത്താണ് പുറത്തായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam