സാമൂതിരിയുടെ തട്ടകത്തിൽ കാൽപന്തിൽ കരുത്തിന്റെ വിസ്മയം തീർത്ത് സൂപ്പർ ലീഗ് കേരളയുടെ കന്നിക്കിരീടം കാലിക്കറ്റ് എഫ് സിക്ക്. കളിയുടെ തുടക്കം മുതൽ അധിപത്യം തീർത്ത കാലിക്കറ്റ് 2-1 നാണ് ഫോഴ്സ കൊച്ചിയെ അടിയറവ് പറയിച്ചത്. കോർപ്പറേഷൻ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ മുപ്പതിനായിരത്തോളം കാണികളെ സാക്ഷി നിർത്തിയായിരുന്നു കാലിക്കറ്റിന്റെ കിരീട ധാരണം.
കളി തുടങ്ങി പതിനഞ്ചാം മിനുട്ടിലാണ് കാലിക്കറ്റ് എഫ്സിയുടെ ആദ്യ ഗോൾ. ക്യാപ്ടനും കോഴിക്കോട്ടുകാരനുമായ ഗനി മൈതാനമദ്ധ്യത്തിൽ നിന്നും നീട്ടി നൽകിയ പാസ് ബ്രസീലിയൻ താരം കെന്നഡി കാൽമുട്ടിലേറ്റുവാങ്ങി ടോയ് സിംഗിന് നൽകി. ഗോൾ പോസ്റ്റിനരികെ കാത്തിരുന്ന ടോയ് സിംഗ് ആ ഗോൾ വലയിലേക്കെത്തിച്ചു. അതോടെ കാലിക്കറ്റിന്റെ വിജയത്തിന് നാന്ദികുറിച്ചു. തുടർന്ന് ഇരു കുട്ടരും വിയർത്തുകുളിച്ചു.
അതിനിടെ ഹാഫ് ടൈം വിശ്രമം. രണ്ടാം പകുതിയിൽ ആവേശഭരിതമായ മുന്നേറ്റങ്ങൾക്കൊടുക്കം 71-ാം മിനുട്ടിൽ കാലിക്കറ്റിന് രണ്ടാം ഗോൾ. കാലിക്കറ്റിന്റെ ഹൊൻ സിംഗ് എടുത്ത ഫ്രീ കിക്ക് ഏണസ്റ്റ് ഹെസറിലൂടെ ബെൽഫോർട്ടിന് നൽകി. നിമിഷാർധത്തിൽ ബെൽഫോർട്ട് ഗോൾ കൊച്ചിയുടെ പോസ്റ്റിലേക്ക് പായിച്ചു. ഹെയ്ത്തി താരം ബെൽ ഫോർട്ടിന്റെ അഞ്ചാം ഗോളാണിത്.
ഇതോടെ കളി തീരുമെന്നും കാലിക്കറ്റിന്റെ കിരീടധാരണം ഉറപ്പായെന്നും ഗ്യാലറി വിധിയെഴുതിയ ഇഞ്ചുറി ടൈമിൽ കൊച്ചി തിരിച്ചടിച്ചു. കൊച്ചിയുടെ മുന്നേറ്റ താരം ഡോറിയൽ ടൺ ആണ് ആശ്വാസഗോൾ നേടിയത്. അപ്പോഴേക്കും കളിക്ക് പത്തുമിനുട്ടുമാത്രം ബാക്കി. ഇരു ടീമും പോരാട്ടത്തിന്റെ മികവ് കാട്ടിയെങ്കിലും കാലിക്കറ്റിന്റെ കിരീടധാരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്