ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള രണ്ടാം മത്സരത്തിൽ സഞ്ജു സാംസൺ ഡക്കായിരുന്നു. എന്നാൽ ഇതിന് അസഭ്യവർഷം നേരിടുന്നത് അച്ഛൻ സാംസസൺ വിശ്വനാഥും. രണ്ടാം മത്സരത്തിൽ മൂന്ന് പന്ത് നേരിട്ട സഞ്ജു മാർകോ യാൻസന്റെ പന്തിൽ ബൗൾഡൗവുകയായിരുന്നു. ഇതിന് പിന്നാലെയാണ് അച്ഛൻ സാംസൺ വിശ്വനാഥിനെതിരെ വിമർശനവും പരിഹാസവും ശക്തമായത്. കഴിഞ്ഞ മത്സരത്തിൽ താരം ടി20 കരിയറിലെ രണ്ടാം സെഞ്ച്വറി 47 പന്തിൽ നേടിയിരുന്നു. ഇതിന് പിന്നാലെ സാംസൺ വിശ്വനാഥ് നടത്തിയ പ്രതികരണമാണ് വിവാദമായത്.
ഇന്ത്യൻ ക്രിക്കറ്റിലെ നാലു പ്രമുഖരാണ് തന്റെ മകന്റെ കരിയറിലെ വിലയേറിയ പത്തു വർഷം നഷ്ടപ്പെടാൻ കാരണമായതെന്നായിരുന്നു വിമർശനം. ധോണി, വിരാട് കോഹ്ലി, രോഹിത് ശർമ്മ, മുൻ കോച്ച് ദ്രാവിഡ് എന്നിവർക്കെതിരെയാണ് അദ്ദേഹം പൊട്ടിത്തെറിച്ചത്. എം.എസ്. ധോണി, വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവർ ഇന്ത്യൻ ക്യാപ്ടൻമാരായിരിക്കുമ്പോൾ സഞ്ജുവിന് മതിയായ അവസരങ്ങൾ നൽകിയില്ല.
രാഹുൽ ദ്രാവിഡ് പരിശീലകനായപ്പോഴും സഞ്ജുവിനെ തഴഞ്ഞുവെന്നും സാംസൺ വിശ്വനാഥ് തുറന്നടിച്ചിരുന്നു. സഞ്ജുവിന്റെ അച്ഛാ തൃപ്തിയായില്ലേ. ഇത്രയ്ക്ക് തലക്കനവും അഹങ്കാരം പാടില്ല, അതാണ് ഇപ്പോൾ കിട്ടിയതെന്നും. ഇനി അച്ഛൻ മകന്റെ അവസരങ്ങൾ നശിപ്പിക്കുമെന്നും ചിലർ കമന്റുകൾ പങ്കുവച്ചു. കെസിഎയുമായുള്ള പ്രശ്‌നങ്ങളും ചിലർ ഓർമിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്