ഓസ്‌ട്രേലിയയ്‌ക്കെതിരെ മൂന്നാം ഏകദിനത്തിൽ 8 വിക്കറ്റ് വിജയവുമായി പാകിസ്ഥാൻ. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ 31.5 ഓവറിൽ 140 റൺസിന് പുറത്താക്കിയ ശേഷം 26.5 ഓവറിലാണ് പാക് വിജയം കരസ്ഥമാക്കിയത്. ഇതോടെ ഏകദിന പരമ്പര 2-1ന് പാകിസ്ഥാൻ സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്കു വേണ്ടി മാത്യു ഷോർട്ട് 22, ജേക്ക് ഫ്രേസർമക്ഗുർക്ക് 7, ആരോൺ ഹാർഡി 12, ജോഷ് ഇംഗ്ലിസ് 7, കൂപ്പർ കനോലി 7, മാർക്കസ് സ്റ്റോയിനിസ് 8, ഗ്ലെൻ മാക്‌സ്‌വെൽ 0, ഷോൺ ആബട്ട് 30, ആദം സാമ്പ 13, സ്‌പെൻസർ ജോൺസൺ 12*, ലാൻസ് മോറിസ് 0 എന്നീ സ്‌കോറർമാർ. പാകിസ്ഥാനുവേണ്ടി നസീംഷാ 3ഉം ഷഹിൻഷാ അഫ്രീദി 3ഉം ഹാരിസ് റൗഫ് 2ഉം മുഹമ്മദ് ഹസ്‌നെയിൻ ഒരുവിക്കറ്റും നേടി.
പാകിസ്ഥാനുവേണ്ടി ഓപ്പണർമാരായ സയിം അയൂബും അബ്ദുള്ള ഷഫീക്കും നൽകിയ മികച്ച തുടക്കമാണ് പാകിസ്ഥാന്റെ വിജയം എളുപ്പമാക്കിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 84 റൺസാണ് നേടിയത്. ഒരേ ഓവറിൽ ഇരുവരെയും ലാൻസ് മോറിസ് ആണ് പുറത്താക്കിയത്.
ഷഫീക്ക് 37 റൺസ് നേടി ഓവറിലെ ആദ്യ പന്തിലും 42 റൺസ് നേടിയ അയൂബ് അവസാന പന്തിലും പുറത്തായെങ്കിലും ബാബർ അസം -മൊഹമ്മദ് റിസ്വാൻ കൂട്ടുകെട്ട് ടീമിനെ വിജയത്തിലേക്ക് നയിച്ചു.
ബാബർ അസം 28 റൺസും ക്യാപ്ടൻ മൊഹമ്മദ് റിസ്വാൻ 30 റൺസും നേടി മൂന്നാം വിക്കറ്റിൽ 58 റൺസ് നേടി ടീമിനെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലേക്ക് നയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്