വിമാനങ്ങള്‍ക്ക് വെടിയേറ്റ സംഭവം: ഹെയ്തിയിലേക്കുള്ള യുഎസ് വിമാനങ്ങള്‍ എഫ്.എഫ്.എ നിരോധിച്ചു

NOVEMBER 13, 2024, 6:57 AM

വാഷിംഗ്ടണ്‍: രണ്ട് അമേരിക്കന്‍ വിമാനങ്ങള്‍ക്ക് വെടിയേറ്റതിനെ തുടര്‍ന്ന് ഹെയ്തിയിലേക്കുള്ള യുഎസ് വിമാനങ്ങള്‍ എഫ്.എഫ്.എ നിരോധിച്ചു.  30 ദിവസത്തെ നിരോധനത്തിന് പുറമേ, ഹെയ്തിയന്‍ പ്രദേശത്തോ വ്യോമാതിര്‍ത്തിയിലോക്കോ 10,000 അടിയില്‍ താഴെ സഞ്ചരിക്കുന്നതില്‍ നിന്ന് മിക്ക യു.എസ് ഫ്‌ലൈറ്റുകളും താല്‍ക്കാലികമായി നിരോധിക്കുന്നതായി എഫ്.എഫ്.എ ചൊവ്വാഴ്ച അറിയിച്ചു.

ഹിസ്പാനിയോള ദ്വീപിന്റെ ഹെയ്തിയന്‍ ഭാഗത്ത് ഈ വര്‍ഷം അക്രമാസക്തമായ ആക്രമണം നടന്ന സ്ഥലത്ത് ഫ്‌ലൈറ്റ് അപകടസാധ്യതകളുടെ സുരക്ഷ കൊണ്ടാണ് നിരോധനമെന്ന് ഏജന്‍സി പറഞ്ഞു. എഫ്.എഫ്.എ അംഗീകാരത്തോടെ യു.എസ് ഗവണ്‍മെന്റ് അംഗീകൃതമായ അടിയന്തര ഫ്‌ലൈറ്റുകള്‍ക്ക് മാത്രമേ ഒഴിവാക്കലുകള്‍ ബാധകമാകൂ.

തിങ്കളാഴ്ച, ഹെയ്തിയുടെ തലസ്ഥാനമായ പോര്‍ട്ട്-ഓ-പ്രിന്‍സിലെ ടൗസെന്റ് ലൂവെര്‍ചര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപം ജെറ്റ്ബ്ലൂ വിമാനവും സ്പിരിറ്റ് എയര്‍ലൈന്‍സ് ഫ്‌ലൈറ്റും 951 വെടിയേറ്റതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. സ്പിരിറ്റ് ഫ്‌ലൈറ്റ് ഫോര്‍ട്ട് ലോഡര്‍ഡെയ്ലില്‍ നിന്ന് പുറപ്പെട്ടു, ജെറ്റ്ബ്ലൂ ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രയിലുമായിരുന്നു. സ്പിരിറ്റ് എയര്‍ലൈന്‍സ് ഫ്ളൈറ്റ് ക്രൂ അംഗത്തിന് നിസാര പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. പ്രാദേശിക സമയം രാവിലെ 11.30ഓടെ സാന്റിയാഗോയിലെ അയല്‍രാജ്യമായ ഡൊമിനിക്കന്‍ റിപ്പബ്ലിക്കനിലേക്ക് വിമാനം തിരിച്ചുവിട്ടിരുന്നു.

തുടക്കത്തില്‍ ജെറ്റ്ബ്ലൂ എയര്‍വെയ്‌സ് ഡിസംബര്‍ 2 വരെയുള്ള ഫ്‌ലൈറ്റുകള്‍ റദ്ദാക്കി. അമേരിക്കന്‍ എയര്‍ലൈന്‍സ് കുറഞ്ഞത് വ്യാഴാഴ്ച വരെ നിര്‍ത്തി. സ്പിരിറ്റ് അന്വേഷണവിധേയമായി എല്ലാ വിമാനങ്ങളും റദ്ദാക്കി. എന്നാല്‍ ഹെയ്തി ആസ്ഥാനമായുള്ള സണ്‍റൈസ് എയര്‍വേയ്സ് പറയുന്നതനുസരിച്ച്, എഫ്എഎ നിരോധനവും തിങ്കളാഴ്ചത്തെ ഷൂട്ടിംഗ് സംഭവങ്ങളും തങ്ങളുടെ വിമാനങ്ങളെ ബാധിച്ചിട്ടില്ല എന്നാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam