ഷിക്കാഗോ: സീറോ മലബാർ കാത്തലിക് കോൺഗ്രസ് മാർതോമാശ്ലീഹാ കത്തീഡ്രൽ ചാപ്പൽ, മുനമ്പത്ത് കുടിയിറക്ക് ഭീഷണി നേരിടുന്ന കുടുംബങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സ്വതന്ത്രാനന്തര ഭാരതത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന വഖഫ് എന്ന കിരാത നിയമത്തിന്റെ പിന്തുണയോടെ നടക്കുന്ന ഭൂമിപിടിച്ചെടുക്കൽ തടയാൻ കേന്ദ്രകേരള സർക്കാരുകൾ തങ്ങളുടെ അധികാരം എത്രയും വേഗം വിനിയോഗിക്കണമെന്ന് എസ്.എം.സി.സി ആവശ്യപ്പെട്ടു.
മുനമ്പത്ത്, തലമുറകളായി എല്ലാവിധ ആധികാരികമായ രേഖകളോടു കൂടെ താമസിക്കുന്നതും കരം അടയ്ക്കുന്നതുമായ ഭവനങ്ങളും ഭൂമിയും വഖഫ് എന്ന അധാർമ്മിക നിയമത്തിന്റെ പിൻബലത്തിൽ പിടിച്ചെടുക്കാൻ നടക്കുന്ന ശ്രമങ്ങളെ എസ്.എം.സി.സി ശക്തമായി അപലപിച്ചു. ഉപതിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുകൊണ്ട്, മുനമ്പം നിവാസികളുടെ ബലഹീനതയെ ചൂഷണം ചെയ്തുകൊണ്ടുള്ള വ്യാജ വാഗ്ദാനങ്ങൾ നൽകുന്ന രാഷ്ട്രീയപാർട്ടികൾ, തങ്ങൾ വരുത്തിവച്ചിരിക്കുന്ന വഖഫ് എന്ന തെറ്റ് അടിയന്തരമായി തിരുത്തുകയാണ് വേണ്ടത്.
മാത്രമല്ല, മുനമ്പത്തെ ജനങ്ങൾക്കൊപ്പം നിൽക്കുന്ന സഭയെയയും മറ്റു സമുദായിക നേതാക്കളെയും ജനത്തെയും വർഗ്ഗീയവൽക്കരിക്കാൻ ശ്രമിക്കുന്ന വകുപ്പ് മന്ത്രിയെയും മറ്റ് വ്യക്തികളുടെയും പ്രസ്താവനകൾ തിരുത്തേണ്ടതാണ്. പ്രസ്തു മന്ത്രിയുടെ പ്രസ്താവനകൾ യാഥാർത്ഥ്യം മറച്ചുവെക്കുന്നുവെന്ന് മാത്രമല്ല, രാഷ്ട്രീയ ധ്രുവീകരണത്തിന് ആക്കം കൂട്ടാനെ ഇത് ഉപകരിക്കൂ.
ഇന്ത്യ രാജ്യത്തെ ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന വഖഫ് നിയമം മുൻകാല പ്രാബല്യത്തോടെ റദ്ദാക്കുകയോ പരിഷ്ക്കരിക്കുകയോ ചെയ്യാനുള്ള കേന്ദ്രമന്ത്രിസഭയുടെ നീക്കങ്ങളെ എസ്.എം.സി.സി സ്വാഗതം ചെയ്യുകയും കേരളത്തിലെ രാഷ്ട്രീയപാർട്ടികൾ ഈ പരിഷ്കരണത്തെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്ന് എസ്.എം.സി.സി. ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്