വാഷിംഗ്ടണ്‍: 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തെത്തുടര്‍ന്ന് തലസ്ഥാനമായ വാഷിംഗ്ടണില്‍ ആദ്യ സന്ദര്‍ശനം നടത്തി നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ടെക് സംരംഭകനും തന്റെ ടീമിലെ അംഗവുമായ ടെസ്ല സിഇഒ എലോണ്‍ മസ്‌കിനൊപ്പമാണ് ട്രംപ് വാഷിംഗ്ടണിലെത്തിയത്.
സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡന്‍, പ്രഥമ വനിത ജില്‍ ബൈഡന്‍ എന്നിവരുമായി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പ് വാഷിംഗ്ടണില്‍ റിപ്പബ്ലിക്കന്‍ ജനപ്രതിനിധികളെ അദ്ദേഹം അഭിസംബോധന ചെയ്തു.
ഹയാത്ത് റീജന്‍സി ക്യാപിറ്റോള്‍ ഹില്ലിലെ കോണ്‍ഫറന്‍സ് റൂമില്‍ പ്രവേശിച്ച ട്രംപിനെ അദ്ദേഹത്തിന്റെ പതിവ് റാലി ഗാനമായ ലീ ഗ്രീന്‍വുഡിന്റെ 'ഗോഡ് ബ്ലെസ് ദി യുഎസ്എ' എന്ന ഗാനത്തോടെയാണ് സ്വീകരിച്ചത്. 129 വര്‍ഷത്തിനിടയിലെ ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണ് നവംബര്‍ 5ന് നടന്നതെന്ന് ട്രംപ് പറഞ്ഞു.
''വിജയിച്ചതില്‍ സന്തോഷമുണ്ട്. വിജയിക്കുന്നത് എല്ലായ്‌പ്പോഴും സന്തോഷകരമാണ്. ഈ മുറിയില്‍ ഒരുപാട് നല്ല സുഹൃത്തുക്കള്‍ ഉണ്ട്. നമുക്ക് ചരിത്രപരമായ സംഖ്യകള്‍ ഉണ്ടായിരുന്നു, പ്രത്യേകിച്ച് പ്രസിഡന്റിന്, പക്ഷേ ഞങ്ങള്‍ അതിലേക്ക് കടക്കുന്നില്ല,'' അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്