വാഷിംഗ്ടണ്‍: സെനറ്റ് മജോറിറ്റി നേതാവായി ജോണ്‍ തൂണ്‍ തെരഞ്ഞെടുക്കപ്പെട്ടു. ജോണ്‍ കോര്‍ണീന്‍, റിക്ക് സ്‌കോട്ട് എന്നിവരെ മല്‍സരത്തില്‍ പരാജയപ്പെടുത്തിയാണ് തൂണ്‍ സെനറ്റ് മജോറിറ്റി നേതാവായത്. റിക്ക് സ്‌കോട്ടിനെയായിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ട്രംപ് അനുഭാവികള്‍ പിന്തുണച്ചിരുന്നത്.
ഡൊണാള്‍ഡ് ട്രംപുമായി ദുഷ്‌കരമായ ബന്ധം പങ്കിട്ട വെറ്ററന്‍ മിച്ച് മക്കോണലിന്റെ പിന്‍ഗാമിയായാണ് തൂണ്‍ എത്തുന്നത്. സൗത്ത് ഡക്കോട്ടയില്‍ നിന്നുള്ള സെനറ്ററാണ് തൂണ്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ മിതവാദി വിഭാഗത്തില്‍ പെടുന്ന നേതാവായാണ് തൂണ്‍ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ സമീപ മാസങ്ങളില്‍ ട്രംപുമായി ഒരു ബന്ധം അദ്ദേഹം വികസിപ്പിച്ചെടുത്തിട്ടുണ്ട്.
വരാനിരിക്കുന്ന ഭരണകൂടത്തിന്റെ അജണ്ടയെയും നിയമനങ്ങളെയും പിന്തുണയ്ക്കുമെന്ന് തൂണ്‍ റിപ്പബ്ലിക്കന്‍ സമ്മേളനത്തില്‍ വ്യക്തമാക്കി.
ട്രംപിന്റെ അനുയായികള്‍ ഫ്‌ളോറിഡ സെനറ്ററായ സ്‌കോട്ടിനെ പിന്തുണച്ചിരുന്നെങ്കിലും സ്‌കോട്ട് വിജയിക്കാതിരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ട്രംപ് അദ്ദേഹത്തെ പരസ്യമായി അംഗീകരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. എന്നിരുന്നാലും, ഈ ഫലം ട്രംപിന്റെ മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ പ്രസ്ഥാനത്തിനുള്ള ആദ്യ ഭാഗിക തിരിച്ചടിയും സെനറ്റ് റിപ്പബ്ലിക്കന്‍മാര്‍ സ്വയംഭരണാധികാരം പ്രയോഗിക്കുമെന്നതിന്റെ സൂചനയുമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്